തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിൻ്റെ ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി അനിൽ. പ്രതിസന്ധി കാലത്ത് നടക്കുന്ന ഈ കിറ്റ് വിതരണത്തിനായി കേന്ദ്ര സർക്കാർ സഹായമൊന്നും സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും ഭക്ഷ്യ മന്ത്രി നിയമസഭയെ അറിയിച്ചു.
READ MORE: അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭ വിട്ടു
അനർഹരായിട്ടുള്ളവർ മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചാൽ കർശന നടപടിയെടുക്കും. ഇത്തരം കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് ജൂൺ 30 വരെ സ്വമേധയാ തിരികെ നൽകാമെന്നും ഈ സമയ പരിധിക്ക് ശേഷം കർശന നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ മന്ത്രി നിയമസഭയെ അറിയിച്ചു.
READ MORE: അനർഹമായി ബിപിഎൽ കാർഡ് കൈവശമുള്ളവർ പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി