ETV Bharat / state

കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്ക് പോകാം; സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവസരമൊരുക്കി കൃഷി വകുപ്പ് - കൃഷി വകുപ്പിന്‍റെ എയിംസ് പോര്‍ട്ടല്‍

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇസ്രയേലിലെ കൃഷിരീതികള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നേരിട്ട് കണ്ട് പഠിക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

kerala government  israel  kerala government planning to sent farmers israel  Department of Agriculture  കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്ക് പോകാം  ഇസ്രയേലിലെ കൃഷിരീതി  കൃഷി വകുപ്പ്  കൃഷി വകുപ്പിന്‍റെ എയിംസ് പോര്‍ട്ടല്‍  കൃഷി
കൃഷി വകുപ്പ് പദ്ധതി
author img

By

Published : Dec 20, 2022, 12:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൃഷി പഠനത്തിനായി ഇസ്രായേലില്‍ സൗകര്യമൊരുക്കാനൊരുങ്ങി കൃഷി വകുപ്പ്. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 കര്‍ഷകര്‍ക്കാണ് അവസരം ലഭിക്കുക. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഇസ്രയേലിലെ കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിനായാണ് കേരളത്തില്‍ നിന്നും കര്‍ഷകരെ അയക്കാനൊരുങ്ങുന്നത്.

10 മുതല്‍ 30 വര്‍ഷത്തെ കൃഷിപരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിയുമുള്ള, 50 വയസിന് താഴെയുള്ള, നൂതന രീതികള്‍ പ്രയോഗിക്കാന്‍ താത്‌പര്യമുള്ള കര്‍ഷകര്‍ ആയിരിക്കണം അപേക്ഷകര്‍. കൂടാതെ അപേക്ഷകന് പ്ലസ്ടു അല്ലെങ്കില്‍ പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും കൃഷിയില്‍ നിന്നും വാര്‍ഷിക വരുമാനം കുറഞ്ഞത് 2 ലക്ഷം രൂപയുമുണ്ടാവണം. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഈ മാസം 29 വരെ കൃഷി വകുപ്പിന്‍റെ എയിംസ് പോര്‍ട്ടല്‍ (www.aimsnew.kerala.gov.in) മുഖേന അപേക്ഷ സമര്‍പ്പിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.