ETV Bharat / state

'സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്, പെൻഷൻ പ്രായം ഉയർത്തുന്നത് പരിഗണനയില്ലില്ല' ; കെ.എൻ.ബാലഗോപാൽ - kerala latest news

പെൻഷൻ പ്രായം സംബന്ധിച്ച് റിപ്പോർട്ടുകൾ സർക്കാരിന് മുന്നിലുണ്ടെന്നും മന്ത്രി അറിയിച്ചു.

kn balagopal about pension age  kerala government employees  സംസ്ഥാനത്തെ പെൻഷൻ പ്രായം  കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി  kerala latest news  കെ.എൻ.ബാലഗോപാലുമായി ചർച്ച
പെൻഷൻ പ്രായം ഉയർത്തുന്നത് പരിഗണനയില്ലില്ല
author img

By

Published : Feb 15, 2022, 3:20 PM IST

Updated : Feb 15, 2022, 5:30 PM IST

തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ സർക്കാരിന് മുന്നിലുണ്ട്. എന്നാൽ ഇക്കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കെ.എൻ.ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാനങ്ങളും ജീവനക്കാരെ നിയമിക്കുന്നില്ല. എന്നാൽ കേരളം ആ നിലയിൽ അല്ല പോകുന്നത്. സംസ്ഥാനത്ത് കാര്യമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര വിഹിതം കിട്ടിയാൽ പ്രതിസന്ധി അവസാനിക്കും.

ജി.എസ്.ടി നഷ്‌ടപരിഹാരം ഉയർത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 60 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണം. ഇത് കേരളത്തിന്‍റെ മാത്രമല്ല വിവിധ സംസ്ഥാനങ്ങളുടെ ആവശ്യമാണ്. 5 വർഷം കൂടി നഷ്‌ടപരിഹാരം നൽകണമെന്നതാണ് സംസ്ഥാനത്തിന്‍റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ കെഎസ്‌ഇബി ചെയർമാന്‍റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്‌ണൻകുട്ടി

Last Updated : Feb 15, 2022, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.