ETV Bharat / state

രാജ്യത്ത് ആദ്യം: പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച് കേരളം - കേരള സർക്കാർ

നേന്ത്രക്കായ, ഉരുളക്കിഴങ്ങ്, കാരറ്റ്, മരച്ചീനി, വെണ്ട, കുമ്പളങ്ങ, പാവയ്ക്ക, തക്കാളി, കൈതച്ചക്ക, വെളുത്തുള്ളി, പടവലം, വെള്ളരി, കാബേജ്, ബീറ്റ്‌റൂട്ട്, ബീൻസ്, പയർ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ തറവില ലഭ്യമാക്കുക.

തിരുവനന്തപുരം  പച്ചക്കറികൾക്ക് തറവില  Base Price  Base price for vegitable  kerala Farmers  Kerala government  LDF Government  Pinarayi Vijayan  തറ വില പ്രഖ്യാപിച്ചു  പച്ചക്കറികൾക്ക് തറ വില  പിണറായി വിജയൻ  കേരള സർക്കാർ  എൽഡിഎഫ് സർക്കാർ
രാജ്യത്ത് ആദ്യം, പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച് സർക്കാർ
author img

By

Published : Oct 27, 2020, 12:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് സർക്കാർ. ആദ്യഘട്ടത്തിൽ 16 ഇനങ്ങൾക്കാണ് തറവില ലഭ്യമാക്കുക. നവംബർ ഒന്നിന് തറവില നിലവിൽ വരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറി കർഷകർക്ക് ഇത്തരത്തിൽ ഒരു ആശ്വാസ നടപടി സ്വീകരിക്കുന്നതെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേന്ത്രക്കായ, ഉരുളക്കിഴങ്ങ്, കാരറ്റ്, മരച്ചീനി, വെണ്ട, കുമ്പളങ്ങ, പാവയ്ക്ക, തക്കാളി, കൈതച്ചക്ക, വെളുത്തുള്ളി, പടവലം, വെള്ളരി, കാബേജ്, ബീറ്റ്‌റൂട്ട്, ബീൻസ്, പയർ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ തറവില ലഭ്യമാക്കുക. കർഷകന് ഒരു സീസണിൽ പരമാവധി 15 ഏക്കർ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക.

രാജ്യത്ത് ആദ്യം, പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച് സർക്കാർ

വിപണിവില നിശ്ചിത വിലയെക്കാൾ കുറഞ്ഞാൽ വിള കൃഷി വകുപ്പ് സംഭരിച്ച് തറവില കർഷകന്‍റെ അക്കൗണ്ടിൽ നൽകും. കാലാകാലം തറവില പുതുക്കാനും വ്യവസ്ഥയുണ്ട്. ഉത്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് തറവില നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരം ഉറപ്പുവരുത്താൻ സംഭരണ വേളയിൽ തന്നെ ഗ്രേഡിങ് നിശ്ചയിക്കും. കൃഷിവകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സഹകരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർ വിള ഇൻഷുർ ചെയ്ത ശേഷം കൃഷി വകുന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് തൽക്കാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ല. സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്‍റെ വിപണികൾ വഴിയും പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വിറ്റഴിക്കും. സംസ്ഥാനത്തെ കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് തീരുമാനം വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നെൽകൃഷി വർദ്ധിച്ചിട്ടുണ്ടെന്നും പച്ചക്കറി ഉത്പാദനം ഏഴ് ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 14.72 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.