തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്തെ പെട്രോൾ വില 101.43 രൂപയും ഡീസൽ വില 96.03 രൂപയുമായി. ജൂൺ മാസത്തിൽ മാത്രം രാജ്യത്ത് 17 തവണ ഇന്ധനവില വർധിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ജൂണ്‍ 24നാണ് സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നത്. പ്രീമിയം പെട്രോൾ വില ജൂണ്‍ എട്ടിന് നൂറു കടന്നിരുന്നു. അതേ സമയം ഇന്ധനവില വർധനവിനെതിരെ പത്ത് ദിവസം നീളുന്ന രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ജൂലൈ ഏഴ് മുതൽ 17 വരെയാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക.
READ MORE: പെട്രോള്‍ വില ഇന്നും കൂടി; വര്‍ധനവ് 7 ദിവസത്തിനിടെ നാലാം തവണ
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് വീണ്ടും ഇന്ധന വില വർധിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെയാണ് വീണ്ടും എണ്ണക്കമ്പനികൾ വിലവർധന ആരംഭിച്ചത്.
ALSO READ: പെട്രോളിന് ഏഴുപൈസ കൂട്ടിയപ്പോള്‍ കാളവണ്ടിയില്‍ കയറി വാജ്‌പേയി ; ബി.ജെ.പിയെ പരിഹസിച്ച് തരൂര്‍