ETV Bharat / state

Kerala Electricity Bill Hike Regulatory Commission | വൈദ്യുതി ചാർജ് വർധന, ഇപ്പൊ ഒന്നും പറയാനാകില്ലെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി

Regulatory Commission Decide Electricity Bill വൈദ്യുതി ചാർജ് വർദ്ധന ഉണ്ടാകുമോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ദീർഘ കാല കരാർ റദാക്കിയത് കാരണം വൈദ്യുതിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി.

Regulatory Commission Will Be Decide The Bill  electricity bill  electricity minister  kseb  kerala electricity board  വൈദ്യുതി ചാർജ് വർദ്ധന  റെഗുലറ്ററി കമ്മിഷനാണ് ഇക്കാര്യം തീരുമാനിക്കുന്നത്  ദീർഘകാല വൈദ്യുത കരാർ  കെസിബി  വൈദ്യുതി മന്ത്രി കെ ക്യഷ്‌ണൻ കുട്ടി
regulatory-commission-will-be-decide-the-electricity-bill
author img

By ETV Bharat Kerala Team

Published : Sep 14, 2023, 1:54 PM IST

വൈദ്യുതി ചാർജ് വർദ്ധന ഉണ്ടാകുമോയെന്ന് ഉറപ്പിച്ച് പറയാനാവില്ല, റെഗുലറ്ററി കമ്മിഷനാണ് തീരുമാനിക്കുന്നതെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം : വൈദ്യുതി ചാർജ് (electricity charge) വർദ്ധന ഉണ്ടാകുമോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി (minister of electricity k. Krishnankutty). (Regulatory Commission Will Be Decide The Electricity Bill) നിയമസഭയിൽ ചോദ്യോത്തര വേളയിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

'മന്ത്രി പറയുന്നത്': റെഗുലറ്ററി കമ്മിഷനാണ് ( regulatory commission) ഇക്കാര്യം തീരുമാനിക്കുന്നത്. ദീർഘ കാല കരാർ റദ്ദാക്കിയത് കാരണം വൈദ്യുതിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. 4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതൽ 6.34 രൂപ വരെ ഉയർന്ന നിരക്കിൽ വാങ്ങിയതിലൂടെ 7 കോടിയുടെ നഷ്‌ടം ഉണ്ടാകുന്നുണ്ട്. ഓഫിസേഴ്‌സ്‌ അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണ് ദീർഘ കാല കരാർ റദ്ദാക്കിയത്‌. ദീർഘകാല വൈദ്യുത കരാർ സംബന്ധിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. (vigilance and anti corruption bureau)കരാർ ഏക പക്ഷീയമായി റദ്ദ് ചെയ്‌തിട്ടില്ല. പുതിയ കരാറിന്‍റെ ഭാഗമായി വൈദ്യുതി ചാർജ് കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു.

റദ്ദാക്കിയ കരാർ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിച്ച് വരികയാണെന്നും മന്ത്രി മറുപടി നല്‍കി. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തിന് മുഖ്യമന്ത്രിയും മറുപടി പറഞ്ഞു. നിയന്ത്രിത മേഖലയിൽ അധിക ഭാരം വരാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ദീർഘകാല കരാർ റദ്ദ് ചെയ്‌താൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ബോധ്യമുണ്ട്. അധിക ഭാരം ഒഴിവാക്കാനുള്ള നടപടികൾ സർക്കാരിന്‍റെ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മേൽ ഒരിക്കലും അധിക ബാധ്യതയുണ്ടാക്കില്ലായെന്നും വി.ഡി സതീശന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ALSO READ : Electricity Charge Hike In Kerala: മലയാളികള്‍ക്ക് ഷോക്കേല്‍ക്കുമോ? വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.