ETV Bharat / state

പാര്‍ട്ടിയില്‍ 'സുഖിമാന്മാര്‍' കൂടുന്നുവെന്ന് സിപിഎം സംഘടനാ രേഖ - പാര്‍ട്ടിക്കുള്ളില്‍ സുഖിമാന്മാര്‍ കൂടുന്നതായുള്ള സിപിഎം സംഘടനാ രേഖ

ദേശീയതലത്തിലെ ശക്തിശോഷം സംസ്ഥാനത്തിലേക്കും ബാധിക്കുന്നുവെന്ന വിമര്‍ശനവും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍

പാര്‍ട്ടിക്കുള്ളില്‍ സുഖിമാന്മാര്‍ കൂടുന്നതായുള്ള സിപിഎം സംഘടനാ രേഖ
author img

By

Published : Aug 21, 2019, 6:06 PM IST

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ 'സുഖിമാന്മാര്‍' കൂടുന്നതായി സിപിഎം സംഘടനാ രേഖ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘടനാ രേഖ അവതരിപ്പിച്ചത്. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളൊന്നും ഇത്തരക്കാരറിയുന്നില്ല. ദേശീയതലത്തിലെ ശക്തിശോഷം സംസ്ഥാനത്തിലേക്കും ബാധിക്കുന്നുവെന്ന വിമര്‍ശനവും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചകളും ശൈലിമാറ്റണമെന്ന ആവശ്യവും ഉൾപ്പെടെ ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മൂന്ന് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ശക്തി ശോഷണം ഉണ്ടായിട്ടുണ്ട്. ഇത് സംസ്ഥാനത്തേക്കും ബാധിക്കുന്നു. സംഘടന റിപ്പോര്‍ട്ട് കൂടാതെ സംസ്ഥാന സര്‍ക്കാറിൻ്റെ ഭരണം വിലയിരുത്തികൊണ്ടുള്ള റിപ്പോര്‍ട്ടും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.

Intro:പാര്‍ട്ടിക്കുള്ളില്‍ സുഖിമാന്മാര്‍ കൂടുന്നതായി സിപിഎം സംഘടനാ രേഖ. പാര്‍ട്ടി നേരുടുന്ന വെല്ലുവിളികളൊന്നും ഇത്തരക്കാരറിയുന്നില്ല. ദേശീയതലത്തിലെ ശക്തി ശോഷം സംസ്ഥാനത്തിലേക്കും ബാധിക്കുന്നുവെന്ന വിമര്‍ശനവും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട.
Body:സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചകളും ശൈലിമാറ്റമെന്ന ആവശ്യവും അടക്കമുള്ള ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മൂന്ന് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. ഈ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച സംഘടനാ രേഖയിലാണ് പാര്‍ട്ടിക്കുള്ളില്‍ സുഖിമാന്മാര്‍ കൂടുന്നതായുള്ള വിമര്‍്ശനം ഉന്നയിക്കുന്നത്. പാര്‍ട്ടി നേരിടുന്ന വെല്ലുകളികളൊന്നും തന്നെ ഇത്തരക്കാര്‍ അറിയുന്നില്ല. സുഖിമാന്മാര്‍ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ഉണ്ട്. സംഘടനയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനുമായി ഒരു പ്രവര്‍ത്തനവും ഇത്തരക്കാരില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ ഇത്തരക്കാര്‍ മനസിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ശക്തി ശേഷണം ഉണ്ടയിട്ടുണ്ട്. ഈ ശക്തി ശോഷണം സംസ്ഥാനത്തേക്കും ബാധിക്കുന്നുണ്ട്. ഇത് മറികടക്കാന്‍ ആവശ്യമായ നടപടികളും പ്രചരണവും നടത്തണം. ഒരു ബദല്‍ ആശയമുണ്ടെന്ന് ജനങ്ങളെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഖിമാന്മാരുടെ എണ്ണകൂടുതലാണ് പാര്‍ട്ടിയെ ഇത്തരമൊരു പ്രതിസന്ധിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സംഘടന റിപ്പോര്‍ട്ട് കൂടാതെ സംസ്ഥാന സര്‍ക്കാറിന്റെ ഭരണം വിലയിരുത്തികൊണ്ടുള്ള റിപ്പോര്‍ട്ടും കൊടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകളില്‍ മേലുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.