തിരുവനന്തപുരം : കേരളത്തില്‍ 1836 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 4 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തെ ആകെ മരണം 66,136 ആയി. 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 15,825 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്
എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍കോട് 13 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെയുള്ള രോഗബാധ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2988 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 404, കൊല്ലം 209, പത്തനംതിട്ട 162, ആലപ്പുഴ 204, കോട്ടയം 243, ഇടുക്കി 211, എറണാകുളം 456, തൃശൂര്‍ 249, പാലക്കാട് 167, മലപ്പുറം 186, കോഴിക്കോട് 212, വയനാട് 130, കണ്ണൂര്‍ 108, കാസര്‍കോട് 47 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 15,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,27,908 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
കൊവിഡ് വിശകലന റിപ്പോര്‍ട്ട്
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,09,048), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,31,12,410) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,88,354) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 37 ശതമാനം (5,63,761) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,77,383).