തിരുവനന്തപുരം : സംസ്ഥാനത്ത് 13,563 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി.
12,769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,454 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,13,115 സാമ്പിളുകളാണ് പരിശോധിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം- 1933, കോഴിക്കോട്- 1464, കൊല്ലം- 1373, തൃശൂര്‍- 1335, എറണാകുളം- 1261, തിരുവനന്തപുരം- 1070, പാലക്കാട്- 664, കണ്ണൂര്‍- 737, ആലപ്പുഴ- 684, കോട്ടയം- 644, കാസര്‍ഗോഡ്- 567, പത്തനംതിട്ട- 407, വയനാട്- 325, ഇടുക്കി- 305 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍
കണ്ണൂര്‍- 20, കാസര്‍ഗോഡ്- 7, പത്തനംതിട്ട- 6, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് നാലു വീതം, തൃശൂര്‍- 3, വയനാട്- 2, കോട്ടയം, മലപ്പുറം, കോഴിക്കോട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തരായവർ
തിരുവനന്തപുരം- 854, കൊല്ലം- 769, പത്തനംതിട്ട- 277, ആലപ്പുഴ- 511, കോട്ടയം- 542, ഇടുക്കി- 206, എറണാകുളം- 1389, തൃശൂര്‍- 1243, പാലക്കാട്- 1060, മലപ്പുറം- 1038, കോഴിക്കോട്- 765, വയനാട്- 128, കണ്ണൂര്‍- 816, കാസര്‍കോട്- 856 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,87,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 24,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2200 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.