ETV Bharat / state

സംസ്ഥാനത്ത് 5471 പുതിയ കൊവിഡ് രോഗികള്‍;16 മരണം - kerala reports 5471 new covid cases today

kerala covid updates  കേരള കൊവിഡ് കണക്കുകൾ  kerala reports 5471 new covid cases today  സംസ്ഥാനത്ത് 5471 പുതിയ കൊവിഡ് രോഗികള്‍
സംസ്ഥാനത്ത് 5471 പുതിയ കൊവിഡ് രോഗികള്‍;16 മരണം
author img

By

Published : Feb 13, 2021, 6:00 PM IST

Updated : Feb 13, 2021, 7:05 PM IST

17:10 February 13

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്.

kerala covid updates  കേരള കൊവിഡ് കണക്കുകൾ  kerala reports 5471 new covid cases today  സംസ്ഥാനത്ത് 5471 പുതിയ കൊവിഡ് രോഗികള്‍
കൊവിഡ് കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 5471 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  5027  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 322 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗികളില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 16 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3970  ആയി. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്.  63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട്- 750, എറണാകുളം- 746, തൃശൂര്‍- 553, ആലപ്പുഴ- 506, പത്തനംതിട്ട- 480, കൊല്ലം- 460, കോട്ടയം- 376, തിരുവനന്തപുരം- 363, മലപ്പുറം- 308, കണ്ണൂര്‍- 279, ഇടുക്കി- 203, വയനാട്- 161, പാലക്കാട്- 153, കാസര്‍കോഡ്- 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

കോഴിക്കോട്- 739, എറണാകുളം- 695, തൃശൂര്‍- 537, ആലപ്പുഴ- 486, പത്തനംതിട്ട- 444, കൊല്ലം- 448, കോട്ടയം- 354, തിരുവനന്തപുരം- 282, മലപ്പുറം- 296, കണ്ണൂര്‍- 206, ഇടുക്കി- 193, വയനാട്- 156, പാലക്കാട്- 68, കാസര്‍കോഡ്- 123 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക്

കണ്ണൂര്‍- 20, എറണാകുളം, പാലക്കാട് അഞ്ചു വീതം, തൃശൂര്‍, വയനാട് നാല് വീതം, തിരുവനന്തപുരം- 3, പത്തനംതിട്ട- 2, കൊല്ലം, മലപ്പുറം ഒന്ന് വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം- 406, കൊല്ലം- 700, പത്തനംതിട്ട- 532, ആലപ്പുഴ- 392, കോട്ടയം- 306, ഇടുക്കി- 219, എറണാകുളം- 800, തൃശൂര്‍- 477, പാലക്കാട്- 185, മലപ്പുറം- 519, കോഴിക്കോട്- 582, വയനാട്- 237, കണ്ണൂര്‍- 439, കാസര്‍കോഡ്- 41 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ എണ്ണം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,44,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,951 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,134 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1118 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഏഴു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 456 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Feb 13, 2021, 7:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.