ETV Bharat / state

കേരളത്തിൽ 6004 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 26 മരണം - കേരള കൊവിഡ് കണക്കുകൾ

covid update  kerala covid updates  കേരള കൊവിഡ് കണക്കുകൾ  kerala covid case
കേരളത്തിൽ 6004 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 26 മരണം
author img

By

Published : Jan 13, 2021, 6:00 PM IST

Updated : Jan 13, 2021, 7:04 PM IST

17:38 January 13

5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 477 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 6004 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  5401  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 477 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  26  പേരുടെ മരണം സ്ഥിരീകരിച്ചു.  

53  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 65,373 ആയി.  5158  പേര്‍ രോഗമുക്തരായിട്ടുണ്ട്. 7,56,817 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081  സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69  ശതമാനമാണ്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,259 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,89,550 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈയിനിലും 10,709 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1333 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെന്‍മെന്‍റ് സോണ്‍ സബ് വാര്‍ഡ് 8, 9), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 998, കോഴിക്കോട്- 669, കോട്ടയം- 589, കൊല്ലം- 528, പത്തനംതിട്ട- 448, തൃശൂര്‍- 437, ആലപ്പുഴ- 432, മലപ്പുറം- 409, തിരുവനന്തപുരം- 386, ഇടുക്കി- 284, കണ്ണൂര്‍- 259, വയനാട്- 248, പാലക്കാട്- 225, കാസര്‍ഗോഡ്- 92  

Last Updated : Jan 13, 2021, 7:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.