ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് 1636 പേര്‍ക്ക് കൂടി കൊവിഡ്; 23 മരണം - kerala covid new deaths

Kerala Covid Updates | 24 മണിക്കൂറിനിടെ 42,149 സാമ്പിളുകളാണ് പരിശോധിച്ചത്.

Kerala Covid Updates  കേരളത്തിലെ കൊവിഡ് മരണം  കേരളത്തിലെ കൊവിഡ് കേസുകള്‍  kerala covid new deaths  kerala covid new confirmed cases
Kerala Covid Updates | സംസ്ഥാനത്ത് 1636 പേര്‍ക്ക് കൂടി കൊവിഡ്; 23 മരണം
author img

By

Published : Dec 27, 2021, 6:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 1636 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2864 പേര്‍ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ 42,149 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2864 പേര്‍ രോഗമുക്തി നേടി. സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 213 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

കൊവിഡ് രോഗമുക്തി കണക്ക്

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,822 ആയി. ഇതോടെ 21,224 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,68,028 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജില്ലകളിലെ രോഗബാധ

തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്‍ഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 511, കൊല്ലം 114, പത്തനംതിട്ട 100, ആലപ്പുഴ 91, കോട്ടയം 328, ഇടുക്കി 102, എറണാകുളം 460, തൃശൂര്‍ 268, പാലക്കാട് 110, മലപ്പുറം 110, കോഴിക്കോട് 354, വയനാട് 80, കണ്ണൂര്‍ 212, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

വാര്‍ഡുകളില്‍ നിയന്ത്രണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,19,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,15,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 3843 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 21,224 കൊവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1484 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് വിശകലന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,60,76,054), 77 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,05,72,007) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,06,688). ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 1636 പുതിയ രോഗികളില്‍ 1459 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു.

ഇവരില്‍ 86 പേര്‍ ഒരു ഡോസ് വാക്‌സിനും 836 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 537 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ: Omicron : സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ; പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.