ETV Bharat / state

KERALA COVID UPDATES: കുതിച്ചുയര്‍ന്ന് കൊവിഡ്; 17,106 പേര്‍ക്ക് രോഗം - കോവിഡ്

KERALA COVID UPDATES  കേരള കൊവിഡ്  കോവിഡ്  KERALA COVID UPDATES  new covid cases reported in the kerala  കോവിഡ് കണക്കുകള്‍  കോവിഡ്  covid kerala
16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പുതുതായി രോഗം ബാധിച്ചത്.
author img

By

Published : Aug 21, 2021, 6:09 PM IST

Updated : Aug 21, 2021, 7:30 PM IST

17:34 August 21

16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പുതുതായി രോഗം ബാധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 17,106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. പുതിയ കണക്കോടു കൂടി ആകെയുള്ള പരിശോധന സാമ്പിളുകള്‍ 3,01,70,011 ആയി.  

83 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,846 പേര്‍ രോഗമുക്തി നേടി. 1,78,462 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,05,480 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജില്ലകളില്‍ സ്ഥിരീകരിച്ച കൊവിഡ്

മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്‌ച രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്.  

സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2491, കോഴിക്കോട് 2197, തൃശൂര്‍ 2011, എറണാകുളം 1936, പാലക്കാട് 1031, കൊല്ലം 1116, കോട്ടയം 982, കണ്ണൂര്‍ 891, ആലപ്പുഴ 853, തിരുവനന്തപുരം 770, വയനാട് 638, പത്തനംതിട്ട 488, ഇടുക്കി 452, കാസര്‍ഗോഡ് 280 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം

79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, പാലക്കാട് 12, വയനാട് 10, കൊല്ലം, പത്തനംതിട്ട 8 വീതം, മലപ്പുറം, തൃശൂര്‍ 7 വീതം, കാസര്‍ഗോഡ് 4, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് 2 വീതം, കോട്ടയം, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയത്

തിരുവനന്തപുരം 902, കൊല്ലം 1157, പത്തനംതിട്ട 485, ആലപ്പുഴ 1471, കോട്ടയം 1027, ഇടുക്കി 621, എറണാകുളം 2327, തൃശൂര്‍ 2433, പാലക്കാട് 2211, മലപ്പുറം 3577, കോഴിക്കോട് 2324, വയനാട് 709, കണ്ണൂര്‍ 1099, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്.  

നിയന്ത്രണങ്ങള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,339 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,079 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 27,260 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ALSO READ: കൊവിഡിൽ രക്ഷിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് ധനസഹായം; പരാതികൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Last Updated : Aug 21, 2021, 7:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.