ETV Bharat / state

സംസ്ഥാനത്ത് 2423 പേര്‍ക്ക് കൂടി കൊവിഡ്: 149 മരണം

സംസ്ഥാനത്തെ ആകെ മരണം 47,441 ആയി. 19,835 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ovid latest news  സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍  കേരളം ഇന്നത്തെ കോവിഡ് ബാധ  kerala covid updates  ജില്ലകളിലെ രോഗമുക്തി  സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവര്‍
കൊവിഡ്
author img

By

Published : Dec 30, 2021, 6:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 2423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 2879 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 149 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി. 19,835 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 51,76,535 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

2262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 108 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ജില്ലകളിലെ രോഗബാധ

എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗ ബാധ.

രോഗമുക്തി നിരക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2879 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 484, കൊല്ലം 420, പത്തനംതിട്ട 119, ആലപ്പുഴ 87, കോട്ടയം 183, ഇടുക്കി 87, എറണാകുളം 567, തൃശൂര്‍ 171, പാലക്കാട് 111, മലപ്പുറം 110, കോഴിക്കോട് 258, വയനാട് 64, കണ്ണൂര്‍ 176, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

നിരീക്ഷണത്തിലുള്ളവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,680 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,074 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 3606 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 172 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 19,835 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.