ETV Bharat / state

സംസ്ഥാനത്ത് 6815 പേർക്ക് കൊവിഡ്; 18 മരണം - സംസ്ഥാനത്ത് 6815 പേർക്ക് കൊവിഡ്

COVID TODAY  kerala covid update  കേരളാ കൊവിഡ് കണക്കുകൾ  സംസ്ഥാനത്ത് 6815 പേർക്ക് കൊവിഡ്  Kerala Reports 6815 New Covid Cases
സംസ്ഥാനത്ത് 6815 പേർക്ക് കൊവിഡ്; 18 മരണം
author img

By

Published : Jan 20, 2021, 6:02 PM IST

Updated : Jan 20, 2021, 6:57 PM IST

17:17 January 20

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 6815 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3524 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 70,259  പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.  

യു.കെ.യില്‍ നിന്നും വന്ന രണ്ടുപേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ ഒമ്പത് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,118 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,97,656 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈയ്‌നിലും 11,462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1460 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 405 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 1031, കോഴിക്കോട്- 770, കോട്ടയം- 704, പത്തനംതിട്ട- 654, കൊല്ലം- 639, മലപ്പുറം- 537, തൃശൂര്‍- 441, ആലപ്പുഴ- 422, തിരുവനന്തപുരം- 377, ഇടുക്കി- 336, വയനാട്- 322, കണ്ണൂര്‍- 281, പാലക്കാട്- 237, കാസര്‍ഗോഡ്- 64

Last Updated : Jan 20, 2021, 6:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.