ETV Bharat / state

സംസ്ഥാനത്ത് 6394 പുതിയ കൊവിഡ് രോഗികള്‍; 25 മരണം

covid today  kerala covid updates  സംസ്ഥാനത്ത് 6394 പുതിയ കൊവിഡ് രോഗികള്‍  kerala reports 6394 new covid cases  കേരളാ കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് 6394 പുതിയ കൊവിഡ് രോഗികള്‍; 25 മരണം
author img

By

Published : Jan 6, 2021, 6:00 PM IST

Updated : Jan 6, 2021, 7:23 PM IST

17:34 January 06

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 6394 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 551 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനകം യു.കെ.യില്‍ നിന്നും വന്ന രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആകെ ആറുപേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3209 ആയി. 65057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.  ഇതുവരെ ആകെ 80,18,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.  

എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍കോട് 77 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ ബാധിതരുടെ എണ്ണം സ്ഥിരീകരിച്ചത്.

എറണാകുളം 990, കോഴിക്കോട് 682, പത്തനംതിട്ട 595, കോട്ടയം 516, കൊല്ലം 544, തൃശൂര്‍ 495, ആലപ്പുഴ 434, മലപ്പുറം 407, തിരുവനന്തപുരം 263, ഇടുക്കി 264, പാലക്കാട് 105, കണ്ണൂര്‍ 156, വയനാട് 202, കാസര്‍കോട് 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,80,947 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 11,138 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1352 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (കണ്ടെയ്‌ൻമെന്‍റ് സോണ്‍ സബ് വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jan 6, 2021, 7:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.