ETV Bharat / state

200 കടന്ന് കൊവിഡ് മരണം; സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി രോഗബാധ - covid second wave india

covid  kerala covid today  kerala covid updates  200 കടന്ന് കൊവിഡ് മരണം  covid death in kerala  kerala coivd cases  covid second wave india  covid surge in kerala
200 കടന്ന് കൊവിഡ് മരണം; സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jun 2, 2021, 6:02 PM IST

Updated : Jun 2, 2021, 6:58 PM IST

17:35 June 02

ഇന്ന് 213 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്

തിരുവനന്തപുരം: സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. 108 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 18,340 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

ഇന്ന് 213 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. 29,708 പേർ രോഗമുക്തി നേടി. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്- സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 2380, മലപ്പുറം- 2346, എറണാകുളം- 2325, പാലക്കാട്- 2117, കൊല്ലം- 1906, ആലപ്പുഴ- 1758, കോഴിക്കോട്- 1513, തൃശൂര്‍- 1401, ഇടുക്കി- 917, കോട്ടയം- 846, കണ്ണൂര്‍ -746, പത്തനംതിട്ട- 638, കാസര്‍കോട്- 461, വയനാട്- 307 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

തിരുവനന്തപുരം- 2241, മലപ്പുറം- 2272, എറണാകുളം- 2181, പാലക്കാട്- 1379, കൊല്ലം- 1892, ആലപ്പുഴ- 1753, കോഴിക്കോട്- 1490, തൃശൂര്‍- 1394, ഇടുക്കി- 878, കോട്ടയം- 822, കണ്ണൂര്‍- 684, പത്തനംതിട്ട- 611, കാസര്‍കോട്- 450, വയനാട്- 293 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

എറണാകുളം- 15, കണ്ണൂര്‍- 14, പത്തനംതിട്ട- 11, തിരുവനന്തപുരം, കൊല്ലം 10 വീതം, കാസര്‍കോട്- 8, വയനാട്- 4, ഇടുക്കി, പാലക്കാട് 3 വീതം, ആലപ്പുഴ, മലപ്പുറം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 2531, കൊല്ലം- 4139, പത്തനംതിട്ട- 905, ആലപ്പുഴ- 2040, കോട്ടയം- 1358, ഇടുക്കി- 922, എറണാകുളം- 4910, തൃശൂര്‍- 1706, പാലക്കാട്- 2569, മലപ്പുറം- 4327, കോഴിക്കോട്- 1963, വയനാട്- 397, കണ്ണൂ-ര്‍ 1296, കാസര്‍കോട്- 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,42,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,05,375 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2840 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 2, 2021, 6:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.