ETV Bharat / state

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം കർശനം; വ്യാപക പൊലീസ് പരിശോധന - കേരള കൊവിഡ് കേസുകള്‍

ലോക്ക്‌ഡൗണിന് സമാനമാണ് സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണങ്ങൾ

Extensive police inspection in sunday restrictions  Kerala covid sunday restrictions  സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം കർശനം  സംസ്ഥാനത്ത് ഞായറാഴ്ച വ്യാപക പൊലീസ് പരിശോധന  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  കേരള കൊവിഡ് കേസുകള്‍  കേരള കൊവിഡ് മരണം
സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം കർശനം; വ്യാപക പൊലീസ് പരിശോധന
author img

By

Published : Jan 23, 2022, 10:26 AM IST

Updated : Jan 23, 2022, 11:02 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനം. ലോക്ക്‌ഡൗണിന് സമാനമാണ് നിയന്ത്രണങ്ങൾ. കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം കർശനം

അവശ്യ യാത്രകൾക്ക് മാത്രമാണ് അനുമതി. നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ, യാത്രാരേഖകളും കാരണവും വ്യക്തമാക്കണം. റെയിൽവേ സ്റ്റേഷനുകളിലേക്കും എയർപോർട്ടിലേക്കും ബസ് സ്റ്റാൻഡിലേക്കും കെ.എസ്‌.ആര്‍.ടി.സി സർവീസുകൾ നടത്തുന്നുണ്ട്.

ALSO READ: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

വിവാഹം മരണാനന്തര ചടങ്ങുകൾക്ക് എന്നിവയ്‌ക്ക് 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാത്രി ഒന്‍പത് മണിവരെ പ്രവർത്തിക്കാം. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകൾക്ക് പ്രവർത്തിക്കാം.

ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് കഴിക്കാനാവില്ല. അതേസമയം ഇവയുടെ പാഴ്‌സല്‍ കൗണ്ടറുകള്‍ക്ക് പ്രവർത്തനാനുമതിയുണ്ട്. കള്ളുഷാപ്പുകൾ ഒഴികെയുള്ള മദ്യവിൽപ്പനശാലകൾ പ്രവര്‍ത്തിക്കില്ല.

Last Updated : Jan 23, 2022, 11:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.