തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ഇന്ന് അവലോകനയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്തുന്നത് . ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, ജില്ലതിരിച്ചുള്ള നിയന്ത്രണങ്ങളിൽ വരുത്തേണ്ട മാറ്റം, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ കൂടുതൽ തുറക്കേണ്ടതിന്‍റെ ആവശ്യകത, കൊവിഡ് ബ്രിഗേഡ് നിയമനം എന്നിവ ചർച്ച ചെയ്യും.
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്ന പശ്ചാത്തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നൽകിയിട്ടുണ്ട്.
ALSO READ:കുറയാതെ ടിപിആർ, സംസ്ഥാനത്ത് 45,449 പേര്‍ക്ക് കൂടി കൊവിഡ്; 38 മരണം