തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഉള്‍പ്പെടെ, നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. സി കാറ്റഗറിയില്‍ നിലവിലെ കര്‍ശന നിയന്ത്രണങ്ങളും അതേ പടി തുടരും. കൊവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.
ALSO READ: 'ശ്രമം ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍'; കെ.ടി.ജലീലിന്‍റേത് വ്യാജ ആരോപണങ്ങളെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി കോട്ടയം ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്. ഈ ജില്ലകളില്‍ പെതുപരിപാടികള്‍ക്ക് കര്‍ശന വിലക്കുണ്ട്. ആരാധനാലയയങ്ങളില്‍ ഓണ്‍ലൈനായി മാത്രമേ ചടങ്ങുകള്‍ അനുവദിക്കൂ. ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ല.
ഞായറാഴ്ചകളില്‍ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം തുടരും. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി. ആവശ്യമായ മാറ്റങ്ങള്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനിക്കും.