ETV Bharat / state

ആശങ്കയില്‍ കേരളം; ഇന്ന് 927 പേർക്ക് കൊവിഡ്, രണ്ട് മരണം

author img

By

Published : Jul 26, 2020, 5:59 PM IST

Updated : Jul 26, 2020, 7:58 PM IST

കേരള കൊവിഡ് വാർത്തകൾ  കൊവിഡ് വാർത്ത  കേരള കൊവിഡ് കണക്ക്  ആരോഗ്യമന്ത്രി കെ.കെ ശൈലജ  kerala covid cases  kerala covid count  kerala covid patients  covid news kerala
ആശങ്കയില്‍ കേരളം; 927 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം

17:31 July 26

689 പേർക്ക് രോഗമുക്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ വർധിക്കുന്നു. 927 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 689 പേർക്ക് രോഗമുക്തി. സമ്പർക്കത്തിലൂടെ 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61 ആയി.

തിരുവനന്തപുരം- 175, കാസർകോട്- 107, പത്തനംതിട്ട- 91, കൊല്ലം- 74, എറണാകുളം- 61, കോഴിക്കോട്- 57, മലപ്പുറം- 56, കോട്ടയം- 54, ഇടുക്കി- 48, കണ്ണൂര്‍- 47, ആലപ്പുഴ- 46, പാലക്കാട്- 42, , തൃശൂര്‍- 41, വയനാട് -28 എന്നിങ്ങനെയാണ് ജില്ല തിരിച്ച് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  

തിരുവനന്തപുരം- 164, കാസര്‍ഗോഡ്- 105, കൊല്ലം- 59, എറണാകുളം- 57, പത്തനംതിട്ട- 53, കോഴിക്കോട്- 48, കോട്ടയം- 45, മലപ്പുറം- 39, പാലക്കാട് -37, ആലപ്പുഴ- 35, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും, തൃശൂര്‍- 15, വയനാട്- 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലെ എട്ട്, എറണാകുളം ജില്ലയിലെ മൂന്ന്, ആലപ്പുഴ ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയിലെ നാല് ബിഎസ്എഫ് ജവാന്മാര്‍ക്കും, നാല് കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാരനും, ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപി ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡിഎസ്‌സി ജവാനുമാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുളം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസർകോട് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ എട്ട് പേരുടേയും, പാലക്കാട് ജില്ലയിലെ അഞ്ച് പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 8980 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,12,714 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,09,143 സാമ്പിളുകള്‍ നെഗറ്റീവായി. 29 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

Last Updated : Jul 26, 2020, 7:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.