ETV Bharat / state

സംസ്ഥാനം കടന്നുപോകുന്ന അവസ്ഥ ഗൗരവകരം: മുഖ്യമന്ത്രി - ICU Beds Kerala

ഇന്ന് ചേര്‍ന്ന അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി. വാര്‍ഡ് തല സമിതികളിലും റാപിഡ് റെസ്‌പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നിര്‍ദശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

kerala covid  pinarayi vijayan press meet  മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം  പിണറായി വിജയൻ  കൊവിഡ് രേഗികൾ  oxygen bed  oxygen stock kerala  ഓക്‌സിജൻ സ്റ്റോക്ക്  ICU Beds Kerala  ഐസിയു ബെഡുകൾ
സംസ്ഥാനം കടന്നുപോകുന്ന അവസ്ഥ ഗൗരവകരം: മുഖ്യമന്ത്രി
author img

By

Published : May 5, 2021, 7:56 PM IST

തിരുവനന്തപുരം: സംസ്ഥാനം വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നില്ല. സംസ്ഥാനത്ത് നിലവില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അത് കൂടുതല്‍ കടുപ്പിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് ചേര്‍ന്ന അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി. വാര്‍ഡ് തല സമിതികളിലും റാപിഡ് റെസ്‌പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നിര്‍ദശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: കൊവിഡിൽ പകച്ച് കേരളം; ചികിത്സ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലും അധികം രോഗികൾ

സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം ഡോസ് കോവാക്‌സിനും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നീക്കി വെക്കുമ്പോള്‍ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്‌ത് കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം. കേന്ദ്ര സര്‍ക്കാറുമായി യോജിച്ചുകൊണ്ട് കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കേരളം മുന്‍നിരയില്‍ ഉണ്ടാകുമെന്ന ഉറപ്പ് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

60 ശതമാനം ഐസിയു കിടക്കകളും നിറഞ്ഞ് സര്‍ക്കാര്‍ ആശുപത്രികൾ

സര്‍ക്കാര്‍ ആശുപത്രികളിൽ നിലവിലുള്ളത് 2857 ഐസിയു കിടക്കകളാണ്. അതില്‍ 996 കിടക്കകൾ കൊവിഡ് രോഗികളുടേയും 756 കിടക്കകൾ കൊവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു കിടക്കകൾ ആണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു കിടക്കകളിൽ 1037 എണ്ണമാണ് കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഉള്ള ആകെ വെന്‍റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്‍റിലേറ്ററുകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കൊവിഡിതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്‍റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്‍റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ഓക്‌സിജൻ കരുതൽ ശേഖരം; കേന്ദ്രത്തിന് കത്തയച്ച് കേരളം

സിഎഫ്എല്‍ടിസികളിലെ 0.96 ശതമാനവും സിഎല്‍ടിസികളിലെ 20.6 ശതമാനവും ഓക്‌സിജന്‍ കിടക്കകളാണ്. മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ള 3231 ഓക്‌സിജന്‍ കിടക്കകളിൽ 1731 എണ്ണമാണ് കൊവിഡ് ചികിത്സക്കായി നീക്കി വച്ചിരിക്കുന്നത്. അതില്‍ 1429 കിടക്കകളിലും രോഗികള്‍ ചികിത്സയിലാണ്. 546 പേര്‍ കൊവിഡിതര രോഗികളാണ്. മൊത്തം 3231 ഓക്‌സിജന്‍ കിടക്കകളിൽ 1975 എണ്ണവും ഇപ്പോള്‍ ഉപയോഗത്തില്‍ ആണ്.

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിനു കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്‌സിജന്‍ കിടക്കകൾ ആണുള്ളത്. അതില്‍ 2028 ബെഡുകള്‍ ആണ് കോവിഡ് ചികിത്സക്കായി നീക്കി വെച്ചിരിക്കുന്നത്. അവയില്‍ 1373 ഓക്‌സിജന്‍ ബെഡുകളില്‍ ഇപ്പോള്‍ രോഗികള്‍ ചികിത്സയിലാണ്. കൊവിഡിതര രോഗികളെക്കൂടി കണക്കിലെടുത്താല്‍ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്‌സിജന്‍ ബെഡുകളിലും രോഗികള്‍ ചികിത്സിക്കപ്പെടുന്നു. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്‌സിജന്‍ ബെഡുകളില്‍ 66.12 ശതമാനം ഓക്‌സിജന്‍ കിടക്കകൾ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.

Also Read: കൊവിഡ് ; കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളം ഇന്ന് കത്തയച്ചിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്‌സിജന്‍റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്‍റെ സഹായം ആവശ്യമാണ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്‌സിജന്‍ ടാങ്കറുകള്‍, പിഎസ്‌എ പ്ലാന്‍റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയും മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.