ETV Bharat / state

Kerala Covid: സംസ്ഥാനത്ത് 5404 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, മരണം 80

80 മരണങ്ങളാണ് പുതിയതായി കൊവിഡ് രോഗം മൂലം സംഭവിച്ചത്. കേരളത്തിലെ കൊവിഡ് മരണ സംഖ്യ 33,978 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന 6136 പേര്‍ രോഗമുക്തി നേടി.

kerala covid positivity rate today  kerala covid cases today  COVID-19  Coronavirus  കൊവിഡ്-19  ഇന്നത്തെ കൊവിഡ് കണക്ക്  കൊവിഡ് കണക്ക്  കൊവിഡ് കേരളം  കൊറോണ വൈറസ്  കൊവിക് കണക്ക് വാര്‍ത്ത  കൊറോണ വൈറസ് വാര്‍ത്ത  കൊവിഡ് മരണ നിരക്ക്  കൊവിഡ് രോഗമുക്തി  Kerala Covid  കൊവിഡ്-19  കൊവിഡ്-19 വിശകലന റിപ്പോര്‍ട്ട്
Kerala Covid: സംസ്ഥാനത്ത് 5404 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
author img

By

Published : Nov 8, 2021, 6:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 5404 പേര്‍ക്ക് കൊവിഡ്-19 (Covid-19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍കോട് 99 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 2,30,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 318 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആകെ മരണം 33,978

നിലവില്‍ 71,316 കൊവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 182 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,978 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 300 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേര്‍ രോഗമുക്തി നേടി.

രോഗമുക്തി

തിരുവനന്തപുരം 905, കൊല്ലം 526, പത്തനംതിട്ട 389, ആലപ്പുഴ 124, കോട്ടയം 454, ഇടുക്കി 323, എറണാകുളം 971, തൃശൂര്‍ 25, പാലക്കാട് 389, മലപ്പുറം 357, കോഴിക്കോട് 973, വയനാട് 283, കണ്ണൂര്‍ 347, കാസര്‍കോട് 70 എന്നിങ്ങനേയാണ് രോഗമുക്തി. ഇതോടെ 71,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,14,993 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ്-19 വിശകലന റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട് പ്രകാരം, 5404 പുതിയ രോഗികളില്‍ 4602 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 882 പേര്‍ ഒരു ഡോസ് വാക്‌സിനും 1993 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1727 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെയുള്ള കാലയളവില്‍, ശരാശരി 74,976 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7806 കുറവുണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ച നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.