തിരുവനന്തപുരം: സംസ്ഥാനത്ത് 1103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1049 പേര്‍ രോഗമുക്തരായി. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 72 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരില്‍ 119 പേര്‍ വിദേശത്തുനിന്നും 106 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 21ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് അഞ്ച് പേരാണ് ശനിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളത്തെ ആനി ആന്‍റണി (76), കാസര്‍കോടിലെ നബീസ (63), കോഴിക്കോടിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാടിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണം 60 ആയി.
തിരുവനന്തപുരത്താണ് കൂടുതൽ രോഗബാധിതർ. 240 പേര്‍. കോഴിക്കോട് 110 പേര്‍ക്കും, കാസര്‍കോട് 105 പേര്‍ക്കും, ആലപ്പുഴയില്‍ 102 പേര്‍ക്കും, കൊല്ലത്ത് 80 പേര്‍ക്കും, എറണാകുളത്ത് 79 (ഒരാള്‍ മരിച്ചു) പേര്‍ക്കും, കോട്ടയത്ത് 77 പേര്‍ക്കും, മലപ്പുറത്ത് 68 പേര്‍ക്കും, കണ്ണൂരില്‍ 62 പേര്‍ക്കും, പത്തനംതിട്ടയിൽ 52 പേര്‍ക്കും, ഇടുക്കിയില്‍ 40 പേര്‍ക്കും, തൃശൂരില്‍ 36 പേര്‍ക്കും, പാലക്കാട് 35 പേര്‍ക്കും, വയനാട് 17 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 22,013 സാമ്പിളുകള്‍ പരിശോധിച്ചു. 1,54,300 പേര്‍ നിരീക്ഷണത്തിലാണ്. ശനിയാഴ്ച 1151 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 9420 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 481 ആയി ഉയര്‍ന്നു.