ETV Bharat / state

ക്രിസ്‌മസിന് കേരളം കുടിച്ചത് 154.77 കോടിയുടെ മദ്യം ; ബെവ്‌കോ വഴി ഞായറാഴ്‌ച മാത്രം 70.73 കോടിയുടെ വില്‍പ്പന

author img

By ETV Bharat Kerala Team

Published : Dec 25, 2023, 3:28 PM IST

Kerala Liquor Sales : കഴിഞ്ഞ വര്‍ഷം ക്രിസ്‌മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇക്കുറിയത് 70.73 കോടിയായി

RS 154 crore Liquor sales in 3 days of Christmas in Kerala,ക്രിസ്‌മസിന് കേരളം കുടിച്ചത് 154.77 കോടിയുടെ മദ്യം ,ബെവ്‌കോ വഴി ഞായറാഴ്‌ച മാത്രം 70.73 കോടിയുടെ വില്‍പ്പന
RS 154 crore Liquor sales in 3 days of Christmas in Kerala

തിരുവനന്തപുരം : ക്രിസ്‌മസ് ആഘോഷവേളയില്‍ കേരളം കുടിച്ച് തീര്‍ത്തത് 154.77 കോടിയുടെ മദ്യം. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം വിറ്റ മദ്യത്തിന്‍റെ കണക്കുകളാണ് ഇത്. ഡിസംബര്‍ 24 ഞായറാഴ്‌ച മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്‌മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റത് (Kerala Liquor Sales Christmas).

ചാലക്കുടിയിലാണ് ക്രിസ്‌മസ് തലേന്ന് റെക്കോര്‍ഡ് വില്‍പ്പന നടന്നത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. 62.87 ലക്ഷം രൂപയുടെ മദ്യ വില്‍പ്പന നടത്തിയ ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 62.31 ലക്ഷം രൂപയുടെ കച്ചവടം നടത്തിയ ഇരിങ്ങാലക്കുടയാണ്.

Also Read : TASMAC Liquor Outlets | തമിഴ്‌നാട്ടില്‍ 500 ചില്ലറ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടുന്നു

മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ദ്ധനവ് ഇപ്രാവശ്യവും വില്‍പ്പനയിലുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.