തിരുവനന്തപുരം : പ്രതിപക്ഷം പിഎസ്‌സിയെ അപകീർത്തിപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. സ്ഥാപനത്തിന്‍റെ യശസ്സ് ഇടിച്ചുതാഴ്ത്തുകയാണ്. ഇത് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് യുഡിഎഫ് മനസ്സിലാക്കണം.
റാങ്ക് ലിസ്റ്റിലെ അവസാന ആൾക്കും ജോലി നൽകിയ ശേഷം പുതിയ ലിസ്റ്റ് എന്നത് പ്രായോഗികമല്ല. ഇത് തൊഴിലില്ലാത്ത ലക്ഷക്കണക്കിനാളുകൾക്ക് അവസരം നിഷേധിക്കുന്നതും ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കടുത്ത നിരാശ ഉണ്ടാക്കുന്നതുമായ വാദഗതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: മലപ്പുറം മോങ്ങത്ത് വാഹനാപകടം ; 5 പേർക്ക് ഗുരുതര പരിക്ക്
എന്നാൽ ചോദ്യപേപ്പർ തട്ടിപ്പും, ഉത്തര ഷീറ്റ് വീട്ടിൽ കൊണ്ട് പോയതും, പിൻവാതിൽ നിയമനവുമെല്ലാം നടത്തിയത് യുഡിഎഫ് അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പിഎസ്‌സിയിൽ പിൻവാതിൽ നിയമനം നടത്തി സർക്കാർ വിശ്വാസ്യത തകർത്തു . എന്നിട്ട് പ്രതിപക്ഷത്തിന് നേരെ ആരോപണം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വിഡി സതീശൻ പറഞ്ഞു.