ETV Bharat / state

'മയക്കുമരുന്ന് സാമൂഹിക വിപത്തായി മാറുന്നു, ലഹരി വിരുദ്ധ ലോകം സൃഷ്‌ടിക്കാന്‍ ഏവരും ഒന്നിക്കണം': മുഖ്യമന്ത്രി പിണറായി വിജയന്‍

author img

By

Published : Jun 26, 2023, 12:16 PM IST

അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ലോകത്തിനായി ഏവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് ആഹ്വാനം.

International Day Against Drug Abuse  kerala cm  pinarayi vijayan  pinarayi vijayan drug Abuse message  അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം  പിണറായി വിജയന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  ലഹരി വിരുദ്ധ ദിന സന്ദേശം
kerala cm pinarayi vijayan

തിരുവനന്തപുരം: ലഹരി വിരുദ്ധ ലോകം സൃഷ്‌ടിക്കുന്നതിന് ഏവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗത്തെ വളരെ വലിയ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. നാടൊന്നാകെ അണിചേരുന്ന പ്രതിരോധമായിരിക്കണം അതിനെതിരെ തീര്‍ക്കേണ്ടത്. അളവില്ലാത്ത ലഹരിമരുന്നുകളുടെ ഉപഭോഗം, വ്യക്തികളെ മാത്രമല്ല കുടുംബങ്ങളെയും തലമുറകളെയും സമൂഹത്തെ ഒന്നാകെ കൂടിയാണ് ബാധിക്കുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

  • As we observe the #InternationalDayAgainstDrugAbuse and Illicit Trafficking, let's remember that treatment, prevention, and compassion are crucial in our journey towards a drug-free world. Together, let's break the chains of addiction and offer hope to those in need.

    — Pinarayi Vijayan (@pinarayivijayan) June 26, 2023 " class="align-text-top noRightClick twitterSection" data=" ">

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലഹരിവിരുദ്ധ സന്ദേശം: 'ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവൽക്കരണം നൽകുന്നതിന് ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീർക്കേണ്ടത്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു.

അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്‍റെ സമാധാനാന്തരീക്ഷത്തെ തകർക്കുകയും യുവജനങ്ങളെ തെറ്റായ മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

മുൻകാലങ്ങളിൽ അമിത മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാർഥങ്ങളുമാണ് ഭീഷണി ഉയർത്തിയിരുന്നതെങ്കിൽ ഇന്ന് കൂടുതൽ മാരകമായ മയക്കു മരുന്നുകൾ വ്യാപകമാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. മാരക വിഷവസ്‌തുക്കളായ രാസവസ്‌തുക്കളുടെ സങ്കലനങ്ങൾ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു.

അങ്ങേയറ്റം അപകടകരവും മനുഷ്വത്വരഹിതവുമായ പ്രവർത്തനങ്ങൾ അതിന്‍റെ ഭാഗമായി അരങ്ങേറുന്നു. നിയമങ്ങൾ കൊണ്ടും പൊലീസിന്‍റെയും എക്സൈസിന്‍റെയും പ്രതിരോധ നടപടികൾ കൊണ്ടും മയക്കു മരുന്ന് വിപത്തിനെ ചെറുക്കാൻ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടക്കുന്നുണ്ട്.

എന്നാൽ അത്തരം നടപടികൾ കൊണ്ട് മാത്രം ലക്ഷ്യം നേടാനാവില്ല. നാടിന്‍റെ ഭാവി വരും തലമുറയുടെ കൈകളിലാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സർഗാത്‌മകശേഷികളും അപകടത്തിലാക്കാൻ അനുവദിച്ചു കൂടാ.

മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധ ദുർഗം നമുക്ക് തീർക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും ഓരോ കുടുംബവും അതിൽ പങ്കു ചേരണം. ഈ ദിനത്തിന്‍റെ പ്രാധാന്യം ഏറ്റെടുത്ത് മയക്കുമരുന്നുകളുടേയും ലഹരി പദാർഥങ്ങളുടേയും ഉപഭോഗത്തിൽ നിന്നും നാടിന്‍റെ വിമുക്തിക്കായി പ്രവർത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം...' - മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

അടുത്തിടെ കേരള പൊലീസ്, ലഹരി ഉപയോഗത്തിന് ഇരയായ 21 വയസിന് താഴെയുള്ളവരെ കേന്ദ്രീകരിച്ച് ഒരു സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയില്‍ സംസ്ഥാനത്ത് ലഹരിക്ക് അടിമകളായവരില്‍ 40 ശതമാനവും 18 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തി. ഇതില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികള്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് മാഫിയകള്‍ പിന്നീട് ലഹരിമരുന്ന് വിതരണം നടത്തുന്നതെന്നും സര്‍വേയില്‍ വ്യക്തമായിരുന്നു.

More Read : നല്ല നാളേയ്‌ക്കായി; ലഹരിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ 75 ലക്ഷത്തിന്‍റെ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.