ETV Bharat / state

വികസന വിരോധികള്‍ എക്കാലവും മുഖം തിരിക്കും, സർക്കാര്‍ മുന്നോട്ട് തന്നെ; മുഖ്യമന്ത്രി - പ്രതിപക്ഷത്തിന് വിമർശനം

കെ.എ.എസ് ആദ്യ ബാച്ചിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു വിവാദങ്ങള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം.

pinarayi vijayan criticize opposition  kerala politics latest news  കെ.എ.എസ് ആദ്യ ബാച്ചിന്‍റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതിപക്ഷത്തിന് വിമർശനം  കേരളം പുതിയ വാർത്തകള്‍
മുഖ്യമന്ത്രി
author img

By

Published : Dec 24, 2021, 1:31 PM IST

Updated : Dec 24, 2021, 1:52 PM IST

തിരുവനന്തപുരം: പുതിയ തുടക്കങ്ങള്‍ക്ക് നേരെ ചിലർ എക്കാലവും മുഖം തിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയമായി അപഗ്രഥിച്ച് എതിർപ്പുകളെ അതിജീവിച്ച് മുന്നോട്ടു പോകുന്നതാണ് സർക്കാരിന്‍റെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിലിന്‍റെ പേര് പരമാർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

മുഖ്യമന്ത്രി

പദ്ധതികളുടെ ഗുണഫലം എതിർക്കുന്നവർക്കും ലഭിക്കുന്നു. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു പൊതുബോധം. അങ്ങനെ ശാപത്തോടെ പറഞ്ഞവർക്ക് കാര്യങ്ങൾ നടക്കുമെന്ന് കണ്ടപ്പോൾ നിരാശയ്ക്കു പകരം പ്രതീക്ഷയുണ്ടായി.

വികസനത്തിന് പോസിറ്റീവ് സമീപനം ഉണ്ടാകണം. ദശാബ്‌ദങ്ങളായി കെ.എ.എസ് നടക്കില്ലെന്ന് കരുതിയവർ ഉണ്ടായിരുന്നു. ജനം ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ നടക്കണമെന്നാണ്. അതിന് രൂപം കൊടുക്കാൻ കഴിഞ്ഞതിലാണ് സർക്കാരിന് ചാരിതാർത്ഥ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ ക്രിമിനലുകളെ പൂട്ടാൻ പൊലീസ്: വിദ്വേഷം പ്രചരിപ്പിച്ചാൽ അഡ്‌മിനെയും അകത്താക്കും

രാജ്യത്ത് സിവിൽ സർവ്വീസിന് ശനിദശയുടെ കാലമാണ്. സിവിൽ സർവ്വീസിനെ തകർക്കാനും ദുർബലപ്പെടുത്താനുമാണ് ശ്രമം. സംസ്ഥാനത്തെ സാഹചര്യം വ്യത്യസ്‌തമാണ്. ഏതു വെല്ലുവിളിയും സിവിൽ സർവ്വീസ് ഏറ്റെടുക്കുമെന്ന് പ്രളയകാലത്തും മഹാമാരിക്കാലത്തും തെളിയിച്ചതാണ്.

ജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ ജനങ്ങളുടെ കണ്ണിലൂടെ കാണണം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമങ്ങളോ ചട്ടങ്ങളോ തടസമായാൽ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തണം. ഐ.എ.എസും, കെ.എ.എസും പരസ്‌പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എ.എസ് ആദ്യ ബാച്ചിന്‍റെ ഉദ്ഘാടനം വേദിയിലായിരുന്നു വിവാദങ്ങള്‍ക്കെതിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം. ഈമാസം 27 നാണ് കെ.എ.എസ് ആദ്യ ബാച്ചിന്‍റെ പരിശീലനം ആരംഭിക്കുന്നത്.

ALSO READ ജ്വല്ലറിയില്‍ കത്തി കാട്ടി കവര്‍ന്നത് 25 ഗ്രാം സ്വർണമാല; സിസിടിവി ദൃശ്യങ്ങള്‍

Last Updated : Dec 24, 2021, 1:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.