തിരുവനന്തപുരം: തുടർ ഭരണത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി. നാല് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് നടത്തിയ വാർത്താ സമ്മേളനത്തിൽ തുടർ ഭരണം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. അതൊന്നും പറയേണ്ട സാഹചര്യമല്ല ഇത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കേണ്ട സാഹചര്യമില്ല. ശബരിമല വിവാദം ബോധപൂർവം ഉയർത്തി കൊണ്ടുവന്നതാണ്. പ്രത്യേക ലക്ഷൃം വച്ചുള്ള വിവാദം ആയിരുന്നു. അതിനാലാണ് ഇപ്പോൾ അത് വിഷയമല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.