ETV Bharat / state

നിര്‍ണായക മാറ്റത്തിനൊരുങ്ങി സംസ്ഥാന മന്ത്രിസഭ ; നറുക്ക് വീഴുക ശൈലജയ്‌ക്കോ ഷംസീറിനോ ? - MV govindan cpm new party secretary

എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ എത്തിയതോടെയാണ് മന്ത്രിസഭയിലേക്ക് ഒരാളെ എടുത്തേക്കുമെന്ന സൂചന വരുന്നത്. ഈ സാഹചര്യത്തിലാണ് കെകെ ശൈലജ, എഎന്‍ ഷംസീര്‍ എന്നിവരുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്.

മാറ്റത്തിനൊരുങ്ങി സംസ്ഥാന മന്ത്രിസഭ  എഎന്‍ ഷംസീര്‍  കെകെ ശൈലജ  എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി  MV Govindan CPM State Secretary  kerala cabinet reshuffle  kerala cabinet reshuffle Thiruvananthapuram  Thiruvananthapuram  നറുക്ക് വീഴുക ശൈലജയ്‌ക്കോ ഷംസീറിനോ  സിപിഎം
നിര്‍ണായക മാറ്റത്തിനൊരുങ്ങി സംസ്ഥാന മന്ത്രിസഭ ; നറുക്ക് വീഴുക ശൈലജയ്‌ക്കോ ഷംസീറിനോ ?
author img

By

Published : Aug 28, 2022, 4:21 PM IST

തിരുവനന്തപുരം: എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന നിര്‍ണായക മാറ്റത്തോടെ സംസ്ഥാന മന്ത്രിസഭയിലും കാര്യമായ മാറ്റത്തിന് കളമൊരുങ്ങുന്നു. എംവി ഗോവിന്ദന്‍ രാജിവയ്‌ക്കുന്നതോടെ ഒഴിവുവരുന്ന തദ്ദേശഭരണം - എക്‌സൈസ് വകുപ്പുകള്‍, സജി ചെറിയാന്‍റെ രാജിയോടെ വിഎന്‍ വാസവന്‍റെ കൈയിലെത്തിയ സാംസ്‌കാരിക വകുപ്പ് എന്നിവയില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഒഴിവുകള്‍ നികത്തുമ്പോള്‍ പല വകുപ്പുകളിലും മന്ത്രിമാര്‍ മാറിയേക്കും.

ശൈലജ മടങ്ങിയെത്തുമോ?: ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പാര്‍ട്ടിയിലും മുന്നണിയിലുമുളള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് മുഖം മിനുക്കി പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന നീക്കങ്ങള്‍ സിപിഎം നടത്തിയേക്കും. ആരോഗ്യവകുപ്പിന്‍റെ ചുമതല നല്‍കി കെകെ ശൈലജയെ വീണ്ടും മന്ത്രിയാക്കാനുളള സാധ്യതയാണ് അതില്‍ പ്രധാനം. കെകെ ശൈലജയുടെ പ്രവര്‍ത്തന മികവും ഇവിടെ മാനദണ്ഡമായോക്കും. അങ്ങനെ വന്നാല്‍ നിലവില്‍ ആരോഗ്യവകുപ്പിന്‍റെ ചുമതലയുളള വീണ ജോര്‍ജിനെ സ്‌പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

ALSO READ| പ്രസ്‌താവനകളില്‍ പക്വത, നയങ്ങളില്‍ വ്യക്തത: എംവി ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് മുഖം

നിലവില്‍ സ്‌പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ മന്ത്രിയാക്കാനാണ് സാധ്യത. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്‌തിരുന്ന തദ്ദേശഭരണം, എക്‌സൈസ് വകുപ്പുകള്‍, തൊഴില്‍ വകുപ്പിനൊപ്പം വി ശിവന്‍കുട്ടിക്ക് ലഭിക്കും. കെകെ ശൈലജയെ വീണ്ടും മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര്‍പ്പുണ്ടെങ്കില്‍ കണ്ണൂരില്‍ നിന്നുളള എഎന്‍ ഷംസീര്‍ പരിഗണിക്കപ്പെട്ടേക്കാം. ന്യൂനപക്ഷ സമുദായാംഗം എന്നതും ഇക്കാര്യത്തില്‍ പരിഗണനാവിഷയമാണ്.

മന്ത്രിപദത്തില്‍ പുതുമുഖം?: ആലപ്പുഴ ജില്ലയില്‍ നിന്ന് പിപി ചിത്തരഞ്‌ജന്‍റെ പേര് ഉയര്‍ന്നുവന്നേക്കാം. തിരുവനന്തപുരം ജില്ലയില്‍ നിന്ന് സംസ്ഥാന സമിതിയംഗമായ വി ജോയിയുടെ പേരും പരിഗണിക്കപ്പെടാം. അതേസമയം പ്രതീക്ഷിക്കാത്ത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്ന സിപിഎം നിലവില്‍ വെളളിവെളിച്ചത്തിലില്ലാത്ത ചിലരെയോ യുവരക്തങ്ങളെയോ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനുളള സാധ്യതയും തളളിക്കളയാനാവില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.