ETV Bharat / state

'വികസന സ്വപ്‌നങ്ങൾ ഇനിയും ബാക്കി, രണ്ടര വർഷം കൊണ്ട് പരമാവധി ചെയ്യാൻ ശ്രമിച്ചു'; അഹമ്മദ് ദേവർകോവിൽ - അഹമ്മദ് ദേവർകോവിൽ രാജി വെച്ചു

Ahammad Devar kovil resignation: മന്ത്രിയെന്ന നിലയില്‍ കിട്ടിയ സമയം കൊണ്ട് തുറമുഖ മ്യൂസിയം വകുപ്പിനായി പരമാവധി വികസന പ്രവ്യത്തികൾ ചെയ്യാൻ ശ്രമിച്ചെന്ന് അഹമ്മദ് ദേവർകോവിൽ. മന്ത്രി സ്ഥാനം രാജി വച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Kerala Cabinet reshuffle  Ahammad Devar kovil resigned today  Minister Ahammad Devar kovil submit resignation  Ahammad Devar kovil on resignation  അഹമ്മദ് ദേവർകോവിൽ  അഹമ്മദ് ദേവർകോവിൽ രാജി വെച്ചു  അഹമ്മദ് ദേവർകോവിലിന്‍റെ രാജി
Minister Ahammad Devar kovil resigned today
author img

By ETV Bharat Kerala Team

Published : Dec 24, 2023, 6:36 PM IST

അഹമ്മദ് ദേവർകോവിൽ രാജി വെച്ചു

തിരുവനന്തപുരം: "നാടിന്‍റെ വികസനത്തിനായി ഒരുപാട് ഇനിയും സ്വപ്‌നങ്ങൾ ബാക്കിയുണ്ട്. പക്ഷെ അധികാരം കയ്യിലുള്ളപ്പോൾ മാത്രമേ അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമുള്ളൂ. കിട്ടിയ അധികാരം കൊണ്ട് പരമാവധി ചെയ്യാൻ ശ്രമിച്ചു". രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കിയതിനു ശേഷം (Ahammad Devar kovil resigned today) തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

രണ്ടര വർഷമാണ് തന്‍റെ അധികാര കാലാവധിയെന്ന് നേരത്തെ അറിയാമായിരുന്നു. മന്ത്രിയായിരിക്കെ പരമാവധി രാത്രി സമയങ്ങളിൽ ട്രെയിനിൽ ഉറങ്ങി, ജോലികൾ കൂടുതലായി ചെയ്യാൻ ശ്രമിച്ചു. ഏറ്റെടുത്ത ദൗത്യം ഭംഗിയായി നിർവഹിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു മാനസിക സംതൃപ്‌തിയാണിപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചാമത് കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഇന്ത്യൻ നാഷണൽ ലീഗ് (INL) നേതാവ് അഹമ്മദ് ദേവർകോവിൽ (Ahammad Devar kovil) രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അഹമ്മദ് ദേവർകോവിലിന്‍റെ അധികാര കാലയളവിൽ ഉണ്ടായ ഏറ്റവും വലിയ അടയാളപ്പെടുത്തൽ ആയിരുന്നു വിഴിഞ്ഞം തുറമുഖം.

തുറമുഖത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വലിയ സമരങ്ങൾക്ക് കേരളം സാക്ഷിയായിരുന്നു. സമരവേദികളിൽ മന്ത്രിയെ 'തീവ്രവാദി' എന്ന് വരെ സമരക്കാർ ആക്ഷേപിച്ചിരുന്നു. അതേ സമയം, പൊട്ടിത്തെറിക്കേണ്ട പല സംഭവങ്ങളും വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും എന്നാൽ പലയിടത്തും താൻ ക്ഷമ പാലിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രാജ്യത്തിന്‍റെ പുരോഗതി എന്‍റെ പ്രവർത്തനം കൊണ്ട് മുടങ്ങിക്കൂടാ എന്ന് കരുതി. ആ ക്ഷമ വിഴിഞ്ഞത്ത് വലിയ വിജയം കണ്ടു എന്ന് വിശ്വസിക്കുന്നുവെന്നും ദേവർകോവിൽ വ്യക്തമാക്കി. 2024 മാർച്ച്‌ വിഴിഞ്ഞം തുറമുഖം (vizhinjam international seaport) ഒന്നാം ഫേസ് പൂർത്തിയാക്കി കൊമേർഷ്യൽ ഓപ്പറേഷന് സജ്ജമാക്കിയിട്ടുണ്ട്. വിഴിഞ്ഞത്തേക്കുള്ള നാലാമത്തെ കപ്പൽ ഈ മാസം 30 ആം തീയതി എത്തുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശ മലയാളികൾ പ്രതീക്ഷ വെച്ചു പുലർത്തുന്ന യാത്ര കപ്പൽ എന്ന സ്വപ്‌നം കൂടി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് താൻ തുറമുഖ വകുപ്പിന്‍റെ പടിയിറങ്ങുന്നതെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 2 ദിവസം മുൻപ് പ്രമുഖ കപ്പൽ കമ്പനി തന്നെ സമീപിച്ചിരുന്നതായും അടുത്ത് തന്നെ കേരളത്തിലെ പോർട്ടുകൾ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആയിരിക്കും പുതിയ സർവീസ് നടത്തുക. ജനുവരിയിൽ ഇവയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജി സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും ഇന്ന് രാജി സമർപ്പിച്ചു.

Also read: കൈകാര്യം ചെയ്‌തത് പ്രതിസന്ധികളിൽക്കൂടി കടന്നുപോയ വകുപ്പ്, മടക്കം ചാരിതാർഥ്യത്തോടെ : ആന്‍റണി രാജു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.