ETV Bharat / state

Kerala Cabinet For Common Software in Agriculture Credit Societies സഹകരണത്തില്‍ തനി വഴി; പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങള്‍ക്ക് ഒറ്റ സോഫ്‌റ്റ് വെയർ മതി ; തീരുമാനം മന്ത്രിസഭ യോഗത്തിൽ - Similar software in agriculture credit unions

CKerala Cabinet For Common Software in Agriculture Credit Societies സഹകരണ മേഖലയില്‍ കേന്ദ്ര നയത്തിനു വഴങ്ങാതെ തനതു തീരുമാനങ്ങളുമായി കേരളം. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഒറ്റ സോഫ്റ്റ് വെയറിനു കീഴിലാക്കും. ഒബിസി പട്ടികയിലെ സമുദായപ്പേരുകളിൽ മാറ്റം കൊണ്ടുവരാനും മന്ത്രിസഭയോഗത്തിൽ തീരുമാനം

Cabinet decision  പ്രാഥമിക കാർഷിക വായ്‌പ  ടാറ്റ കൺസൾട്ടൻസി സർവീസസ്  കാർഷിക വായ്‌പ സംഘങ്ങളിൽ ഒരേതരം സോഫ്‌റ്റ് വെയർ  മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ  ഒബിസി പട്ടിക  obc  obc category  Tata Consultancy Services  Similar software in agriculture credit unions  Primary Agricultural Loan
Cabinet decision Similar software in agriculture credit unions
author img

By ETV Bharat Kerala Team

Published : Sep 7, 2023, 7:07 PM IST

Updated : Sep 7, 2023, 10:52 PM IST

തിരുവനന്തപുരം : പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളിൽ ഒരേതരം സോഫ്‌റ്റ് വെയർ സംവിധാനം നടപ്പിലാക്കാൻ മന്ത്രിസഭ യോഗത്തിൽ (Cabinet decision) തീരുമാനം. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസസിനെ (Tata Consultancy Services) നിർവഹണ ഏജൻസിയായി തീരുമാനിച്ചു. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണ് ഈ നടപടിയെന്ന് മന്ത്രിസഭ യോഗ തീരുമാനം വിശദീകരിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. സഹകരണ മേഖലയില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങാതെ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാ​ഗമാകാതെ സംസ്ഥാനം ആവിഷ്‌ക്കരിച്ച പദ്ധതിയുമായി മുന്നോട്ട് പോകാനാണ് മന്ത്രിസഭ തീരുമാനിച്ചത്.പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് നേരത്തെ റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.

ഒബിസി പട്ടികയിലെ സമുദായപ്പേരുകളിൽ മാറ്റം കൊണ്ടുവരാനും മന്ത്രിസഭയോഗം തീരുമാനിച്ചു. എസ്‌ഐയുസി ഒഴികെ ക്രിസ്‌തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ്‌ഇബിസി (Socially and Educationally Backward Classes (SEBC) വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്താനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. കേരള സംസ്ഥാന ഒ ബി സി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ (Senai Thalavar) എന്ന സമുദായ പദം സേനൈതലൈവർ (Senaithalaivar), Elavaniar, Elavaniya, Elavania എന്ന് മാറ്റും.

പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെയും ദാസ സമുദായത്തെയും സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്താനും തീരുമാനമായി. സംസ്ഥാന ഒ ബി സി പട്ടികയിൽപ്പെട്ട 'ചക്കാല' എന്ന സമുദായപ്പേര് 'ചക്കാല , ചക്കാല നായർ' എന്ന് മാറ്റും. സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ്, പണ്ഡിതർ എന്ന് മാറ്റാനും തീരുമാനിച്ചു.

മഹാത്മാ​ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ ‍സയൻസസിൽ അസോസിയേറ്റ് പ്രഫസർ തലത്തിലുള്ള ഒരു എൻ എം ആർ ഫാക്കൽറ്റി തസ്‌തിക സൃഷ്‌ടിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ കരാറുകൾ പുനസ്ഥാപിക്കുന്നത് ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനയിൽപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ടെൻഡർ നടപടികളുടെ വീഴ്‌ചയുടെ പേരിലാണ് റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിയുടെ ദീർഘകാല കരാറുകൾ റദ്ദാക്കിയിരുന്നത്.

18 വർഷത്തേക്ക് കൂടി കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാറാണ് റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൂടുകയായിരുന്നു. ഇതുമൂലം വൈദ്യുതിക്ഷാമം പരിഹരിക്കാൻ പ്രതിദിനം 20 കോടി രൂപയ്‌ക്കാണ് കെഎസ്‌ഇബി അധിക ചെലവിൽ വൈദ്യുതി വാങ്ങുന്നത്.

Read More : Cabinet Meeting Will Discuss Power Crisis : വൈദ്യുത പ്രതിസന്ധി നാളെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും ; റദ്ദാക്കിയ കരാറുകൾ പുനസ്ഥാപിച്ചേക്കും

Last Updated : Sep 7, 2023, 10:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.