തിരുവനന്തപുരം: 45 ദിവസമായി സമരം ചെയ്യുന്ന കായികതാരങ്ങള്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് നിയമനം നല്‍കാന്‍ നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് കായികതാരങ്ങള്‍ തല മുണ്ഡനം ചെയ്തും ശയന പ്രദക്ഷിണം ചെയ്തും സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിസഭാ തീരുമാനം.
പ്രതിഷേധം നടത്തിയ കായിക താരങ്ങളുമായി മന്ത്രി ഇ.പി.ജയരാജന്‍റെ ഓഫിസ് സംസാരിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കായിക താരങ്ങള്‍ താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.