തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ഈ വർഷം 12 കോടിയോളം തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ജലസംഭരണികളുടെയും മണ്ണ് സംരക്ഷണ നിർമിതികളിലും തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ഉപയോഗപ്പെടുത്തും. നഗരങ്ങളിൽ ജീവിക്കുന്നവർക്കായുള്ള അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.