തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10,071 കോടിയാക്കി ഉയര്‍ത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലെ 700 ജീവനക്കാരെ ഈ സാമ്പത്തിക വര്‍ഷത്തില്‍ പുനര്‍വിന്യസിക്കും. ലോക്കല്‍ എംപ്ലോയ്‌മെന്‍റ് അഷ്വറന്‍സ് പ്രോഗ്രാം വഴി പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കും.
കുടുംബശ്രീ, സഹകരണ സംഘം, സ്വകാര്യ സംരംഭകർ എന്നിവയിലൂടെയായിരിക്കും പദ്ധതി പ്രധാനമായും നടപ്പിലാക്കുക. പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയെല്ലാം ഈ സംരംഭങ്ങളിൽ ഉൾപ്പെടുത്തും. ഒപ്പം ട്രഷറി നിയ്രന്തണങ്ങൾ തദ്ദേശഭരണ സ്ഥാപനപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിന് 2018ലെ 20 ശതമാനവും 2019ലെ 30 ശതമാനവും പദ്ധതി വെട്ടിക്കുറവിൽ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.