തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കുട്ടനാട്ടിലെ പ്രളയനിവാരണത്തിന് അഞ്ച് കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുട്ടനാട് കാര്‍ഷിക വികസനത്തിനായി 17 കോടി. സാങ്കേതിക സൗകര്യ വികസനത്തിനായി 12 കോടിയും വകയിരുത്തിയതായും കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ALSO READ| ഗ്രാമവികസനത്തിന് 6294.04 കോടി രൂപ
രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തിന് മുഖ്യമന്ത്രി ചെയര്‍മാനായ കുട്ടനാട് വികസന ഏകോപന സമിതി കൗണ്‍സില്‍ രൂപീകരിച്ചു. രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി വേമ്പനാട് കായലിലിടക്കം കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വ്യത്തിയാക്കി ബണ്ടുകള്‍ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിനായുള്ള വകയിരുത്തല്‍ 87 കോടിയില്‍ നിന്നും 137 കോടിയായി ഉയര്‍ത്തി.