തിരുവനന്തപുരം : ഭൂനികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭൂനികുതിയുടെ അടിസ്ഥാന സ്ലാബിലാണ് മാറ്റം വരുത്തുകയെന്നും ധമന്ത്രി വ്യക്തമാക്കി.
ഭൂമിന്യായവിലയിലെ അപാകതകൾ പരിഹരിക്കും. ഇതിനായി പ്രത്യേക സമിതി ഏര്‍പ്പെടുത്തും. ഭൂമിയുടെ ന്യായ വിലയില്‍ 10 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയതായും ധനമന്ത്രി പറഞ്ഞു.
രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു. പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതി വര്‍ധിപ്പിച്ചു. വിവിധ നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.