ETV Bharat / state

വീട്ടിലിരുന്നും തൊഴില്‍ നേടാൻ വീട്ടമ്മമാര്‍ക്ക് 'വര്‍ക്ക് നിയര്‍ ഹോം പദ്ധതി' - pinarayi budget 2022

കുടുംബശ്രീയുടെ വിവിധ പദ്ധതികൾ ശക്തമായി തുടരാൻ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുക ഇത്തവണ അനുവദിച്ചുവെന്നും കെ.എൻ ബാലഗോപാൽ

budget 2022  Kerala budget 2022 kudumbasree  സംസ്ഥാന ബജറ്റ് 2022 കുടുംബശ്രീ  കുടുംബശ്രീയ്ക്ക് 260 കോടി രൂപ  kerala budget 2022  budget 2022  balagopal budget 2022  ldf budget  pinarayi budget 2022  budget highlights 2022
Kerala budget 2022: കുടുംബശ്രീയ്ക്ക് 260 കോടി രൂപ
author img

By

Published : Mar 11, 2022, 11:21 AM IST

Updated : Mar 11, 2022, 12:46 PM IST

തിരുവനന്തപുരം: കുടുംബശ്രീയുടെ വിവിധ പദ്ധതികൾക്കായി 260 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ട് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന വിവിധ തൊഴിൽദായക പദ്ധതികൾ, നൈപുണ്യ കേരളം പദ്ധതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ തൊഴിലധിഷ്‌ഠിത നൈപുണ്യ പരിപാടികൾ വഴി അഞ്ച് വർഷം കൊണ്ട് എട്ട് ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി, വിവിധ ആദിവാസി മേഖലകളിലെ 500 യുവതി - യുവാക്കൾക്ക് തൊഴിൽ നൽകുന്ന സൗജന്യ തൊഴിലധിഷ്‌ഠിത നൈപുണ്യ വികസന പദ്ധതി മുതലായവ പദ്ധതികളിലുൾപ്പെടുന്നു.

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് വിതരണശൃംഖല; വിവിധ പദ്ധതികൾക്ക് 260 കോടി

കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണനം കണ്ടെത്തുന്നതിനായി വിതരണശൃംഖല രൂപീകരിക്കും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ ശക്തമായി തുടരാൻ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുക ഇത്തവണ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ പൂർണ ബജറ്റാണിത്. പൂർണമായും കടലാസ് രഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്.

കൂടാതെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ വർക്ക് നിയർ ഹോം പദ്ധതി നടപ്പിലാക്കും. ഇതുവഴി വീട്ടിലിരുന്നുകൊണ്ട് തന്നെ വീട്ടമ്മമാർക്ക് തൊഴിൽ നേടാൻ സാധിക്കും. പദ്ധതിക്കായി 50 കോടി വിലയിരുത്തി.

ALSO READ: പരമ്പരാഗത വ്യവസായ മേഖലക്ക് 7 കോടി; കൈത്തറി മേഖലയെ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍

Last Updated : Mar 11, 2022, 12:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.