തിരുവനന്തപുരം: തീരദേശ വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി ക്രൂയിസ് പദ്ധതിക്ക് 5 കോടി രൂപ അനുവദിച്ചു. കടല്‍ യാത്രകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗോവ, മംഗലാപുരം, ബേപ്പൂര്‍, കൊച്ചി, കൊല്ലം, കോവളം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ക്രൂയിസ് പദ്ധതി നടപ്പാക്കുക. കടലും കായലും കരയും കാടും ചേരുന്ന ടൂറിസം പദ്ധതികള്‍ കൊണ്ടുവരും
തീരസംരക്ഷണത്തിന് 100 കോടി 2022-23 ബജറ്റില്‍ അനുവദിച്ചു. തീരദേശ ഷിപ്പിങ് വികസനത്തിന് പ്രത്യേക പദ്ധതി. തുറമുഖങ്ങളില്‍ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന് 41.5 കോടി വകയിരുത്തി. അഴീക്കൽ, കൊല്ലം, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങളുടെ നവീകരണത്തിന് 41.5 കോടി വകയിരുത്തി.
വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം അനുവദിച്ചു. ആലപ്പുഴ ടൂറിസം തുറമുഖമായി വികസിപ്പിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. അഷ്ടമുടി, വേമ്പനാട് കായല്‍ ശുചീകരണത്തിന് 20 കോടി രൂപ അനുവദിച്ചു. വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി, ശാസ്താംകോട്ട കായല്‍ ശുചീകരണത്തിന് ഒരു കോടിയും അനുവദിച്ചു. ഡാമുകളിലെ മണല്‍ നീക്കാന്‍ 10 കോടി രൂപയും നാളികേര വികസനത്തിന് 73 കോടിയും ബജറ്റില്‍ വകയിരുത്തി.
ALSO READ: വിദ്യാഭ്യാസ മേഖലയ്‌ക്ക് ഊന്നൽ; ക്യാമ്പസുകളിൽ പുതിയ സ്റ്റാർട് അപ്പ് പദ്ധതികൾക്ക് പ്രാധാന്യം