തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് രണ്ടായിരം കോടി രൂപ 2022-23 സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്ഥലമേറ്റെടുക്കലിനായാണ് രണ്ടായിരം കോടി രൂപ.
സര്‍വകലാശാലകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേഷന്‍ തുടങ്ങുന്നതിന് കിഫ്ബി വഴി 200 കോടി രൂപയും നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് കിഫ്‌ബി വഴി 100 കോടി രൂപ അനുവദിക്കും. കൊവിഡ് കാലം കേരളത്തില്‍ വന്‍ തൊഴില്‍ നഷ്ടമുണ്ടാക്കിയെന്ന് ധനമന്ത്രി പറഞ്ഞു. ജില്ലകളില്‍ നൈപുണ്യപാര്‍ക്കിന് 300 കോടി രൂപ അനുവദിച്ചു.
വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനായി 50 കോടി രൂപ അനുവദിച്ചു. അഭ്യസ്ഥരവിദ്യരായ വിട്ടമ്മമാര്‍ക്ക് തൊഴിലുറപ്പിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കണ്ണൂരിലും കൊല്ലത്തും ഐടി പാര്‍ക്കുകള്‍ക്കായി 1,000 കോടി രൂപ അനുവദിച്ചു. ദേശീയ പാതയ്ക്ക് സമാന്താരമായി ഐടി ഇടനാഴികളും സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
ALSO READ: 'വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും 2000 കോടി'; ഫുഡ് പാര്‍ക്കിന് 100 കോടി