തിരുവനന്തപുരം: പുതിയ വിളകൾ പരീക്ഷിക്കുവനായി തോട്ടം ഭൂനിയമം പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഭൂപരിഷ്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെയാവും പരിഷ്‌കരണമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
മൂല്യവര്‍ധിത കര്‍ഷിക മിഷന്‍ രൂപീകരിക്കും. അഞ്ച് വര്‍ക്കിങ് ഗ്രൂപ്പുകളിലായാണ് ഇവയുടെ പ്രവര്‍ത്തനം. അഞ്ച് കോടി രൂപ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട് അപ്പുകള്‍ പ്രോത്‌സാഹിപ്പിക്കും.
ഏഴ് ജില്ലകളില്‍ അഗ്രിടെക് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 175 കോടി സഹായം. കിഴങ്ങുകളില്‍ നിന്ന് മദ്യം മദ്യോത്പാദനം പഠിക്കാൻ രണ്ട് കോടി. മൂല്യവർധിത ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിന് സിയാൽ മാത്യകയിൽ കമ്പനി. മരച്ചീനിയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് രണ്ട് കോടി. റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടി. പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി. എന്നിങ്ങനെയാണ് ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍.
നെല്ലിന്‍റെ താങ്ങുവില കൂട്ടി
നെല്ലിന്‍റെ താങ്ങുവില 28.20 രൂപയായി ഉയർത്തി. നെല്‍ക്കൃഷി വികസനത്തിന് 76 കോടി, പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി, മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ പത്ത് കോടി. 73.90 കോടി നാളികേരവികസനത്തിന് എന്നിങ്ങനെയും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.