തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍, റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1207.23 കോടി അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗതാഗത മേഖലയ്‌ക്ക് 1888.6 കോടി. റോഡുകള്‍ ആറ് വരിപ്പാതയായി വികസിപ്പിക്കാൻ 1000 കോടി കിഫ്‌ബി വഴി അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ALSO READ l ചരിത്രം കുറിച്ച് കെ.എൻ ബാലഗോപാല്‍: അവതരിപ്പിച്ചത് കേരളത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ്
പുതുതായി ആറ് ബൈപ്പാസുകൾ നിര്‍മിക്കും. ഈ ബൈപ്പാസുകള്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 200 കോടി അനുവദിച്ചു. തീരദേശ ഗതാഗത വികസനത്തിന് 10 കോടി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ കിഫ്‌ബി വഴി 100 കോടി. റോഡ് നിര്‍മാണത്തിന് പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചു.