തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍, കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിന് 1000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.ആര്.ടി.സിയ്ക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് 11.24 ന് അവസാനിച്ചു. രണ്ട് മണിക്കൂറിലേറ ബജറ്റ് പ്രസംഗം നീണ്ടുനിന്നു.