തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സെമി ഹൈ സ്‌പീഡ് റെയിൽ പദ്ധതിയായ കെ റെയിലിന്, ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആദ്യഘട്ടമായി കിഫ്‌ബിയില്‍ നിന്നാണ് തുക അനുവദിക്കുക. 63942 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്.
പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ വികസന കുതിപ്പ് ഉണ്ടാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. റെയിൽവേയും സംസ്ഥാന സർക്കാരും സംയുക്ത പദ്ധതിയാണ് കെ റെയിൽ. പദ്ധതിയ്ക്ക് ഉടൻ തന്നെ കേന്ദ്രസർക്കാർ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.