തിരുവനന്തപുരം: കെ.എം.മാണി സ്മാരകത്തിന് അഞ്ച് കോടി പ്രഖ്യാപിച്ച് പ്രതിപക്ഷത്തേയും ഞെട്ടിച്ച് ഐസക്ക്. സംസ്ഥാനത്തെ 2020 -21 വര്‍ഷത്തെ ബജറ്റില്‍ സാംസ്കാരിക മേഖലക്ക് കോടികളുടെ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. 2016ൽ ഉദ്ഘാടനം നിർവഹിച്ച മുസരീസ് പൈതൃക പദ്ധതി 2021ൽ കമ്മിഷൻ ചെയ്യും. ടൂറിസ വികസനത്തിന്‍റെ ഭാഗമായി ആലപ്പുഴയിൽ മ്യൂസിയങ്ങൾ നിർമിക്കും. ആലപ്പുഴയെ പൈതൃക നഗരമാക്കുമെന്നും പ്രഖ്യാപനം. ബോട്ട് മേളക്കും ജലമേളക്കുമായി 20 കോടിയും വകയിരുത്തിയിട്ടുണ്ട്. ട്രാവൻകൂർ ഹെറിറ്റേറ്റ് പദ്ധതിക്കായും 10 കോടി വകയിരുത്തി. ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
തത്വമസി ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും. ക്ഷേത്ര പുനരുദ്ധാരണത്തിന് അഞ്ചു കോടി മാറ്റി വയ്ക്കും. അതേസമയം ലളിതകലാ അക്കാഡമിക്ക് 7 കോടി വകയിരുത്തി. ചരിത്ര പ്രാധാന്യമുള്ള ആറ്റിങ്ങൾ കൊട്ടാരത്തിന്‍റെ സംരക്ഷണത്തിനായി 5 കോടി പ്രഖ്യാപിച്ചു.