തിരുവനന്തപുരം : സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷന് തുടക്കം. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസിന് മുകളില്‍ പ്രായമായ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.
18 വയസിന് മുകളിൽ പ്രായമായവരുടെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് കുത്തിവയ്‌പ്പും. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നല്‍കുക.
Also Read: കൊവിഡ്: അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി മൻസുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തും
60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ വാക്‌സിനേഷന് മുമ്പ് ഡോക്‌ടറുടെ അഭിപ്രായം തേടണം. ഓൺലൈൻ ബുക്കിങ് വഴിയും നേരിട്ട് ബുക്ക് ചെയ്‌തും വാക്‌സിൽ എടുക്കാം.
മുതിർന്നവരുടെ വാക്‌സിൻ കേന്ദ്രത്തിൽ നീലനിറത്തിലുള്ള ബോർഡ് ഉണ്ടാകും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.