ETV Bharat / state

ഇലട്രിക് ഓട്ടോകളുടെ നിർമ്മാണം പൊടിപൊടിച്ച് കെ.എ.എൽ - 'നീം-ജി' ഓട്ടോ പുതിയ വാർത്തകൾ

2019ൽ ഇലട്രിക് ഓട്ടോറിക്ഷയായ 'നീം-ജി' പുറത്തിറക്കിയതോടെ കെ.എ.എല്ലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

kerala auto mobiles limited  kerala auto mobiles limited producing e autos  e autos by kal  ഇലട്രിക് ഓട്ടോകളുടെ നിർമ്മാണം  കെ.എ.എൽ 'നീം-ജി' ഓട്ടോകൾ  'നീം-ജി' ഓട്ടോ പുതിയ വാർത്തകൾ  നീം-ജി വാർത്തകൾ
'നീം-ജി'
author img

By

Published : Sep 18, 2020, 4:56 PM IST

തിരുവനന്തപുരം: തകർച്ചയുടെ വക്കിൽ നിന്നും ഉയർത്തെഴുന്നേൽപ്പിൻ്റെ പാതയിലാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഓട്ടോ-മൊബൈൽസ് ലിമിറ്റഡ്. ഇലട്രിക് ഓട്ടോറിക്ഷകളുടെ നിർമ്മാണമാണ് കെ.എ.എൽ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും കെ.എ.എല്ലിൻ്റെ തിരുവനന്തപുരം ആറാലംമൂട് പ്ലാൻ്റിൽ ഇ-ഓട്ടോ നിർമാണം സജീവമായി മുന്നോട്ട് പോവുകയാണ്.

ഇലട്രിക് ഓട്ടോകളുടെ നിർമ്മാണം പൊടിപൊടിച്ച് കെ.എ.എൽ

2019ൽ ഇലട്രിക് ഓട്ടോറിക്ഷയായ 'നീം-ജി' പുറത്തിറക്കിയതോടെ കെ.എ.എല്ലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇ-ഓട്ടോകൾക്കായി രാജ്യത്തിനകത്തും പുറത്തും നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് കെ.എ.എൽ മാനേജിങ് ഡയറക്‌ടർ ഷാജഹാൻ .എ പറഞ്ഞു. ആവശ്യക്കാർക്കെല്ലാം ഓട്ടോറിക്ഷകൾ നിർമ്മിച്ച് നൽകാൻ കെ.എ.എൽ സജ്ജമാണെന്നും അദ്ദേഹംഅറിയിച്ചു.

പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് 'നീം-ജി'ക്ക് ചിലവ് കുറവാണെന്നതാണ് പ്രത്യേകത. മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ 90 കിലോമീറ്റർ വരെ ഓടും. സാധരണ ഓട്ടോറിക്ഷയുടെ പവറും മികച്ച യാത്രാസുഖവും 'നീംജി'യുടെ പ്രത്യേകതയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ ഡീലർഷിപ്പുകൾ വഴിയാണ് വിൽപന. സർവീസും ഉറപ്പാക്കിയിട്ടുണ്ട്. നീം-ജി ഓട്ടോയുടെ എക്‌സ് ഷോറൂം വില 2,85,000 രൂപയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.