ETV Bharat / state

കെട്ടകാലം മാറും, പുതിയ പുലരി വരും; പ്രതീക്ഷ നൽകി കേരളപ്പിറവി

ഐക്യകേരളത്തിനായുള്ള പ്രക്ഷോഭങ്ങളുടെ ഫലമായാണ് 1965 നവംബർ 1ന് കേരളം പിറവി കൊണ്ടത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്നിരുന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തിൽ ഒരുമിപ്പിച്ച് കേരളത്തിന്‍റെ നവ ഭൂപടം നിർമിച്ചു.

kerala @ 65  കേരളപ്പിറവി  keralapiravi  keralapiravi news  കേരളപ്പിറവി വാർത്ത
കെട്ടകാലം മാറും, പുതിയ പുലരി വരും; പ്രതീക്ഷ നൽകി കേരളപ്പിറവി
author img

By

Published : Nov 1, 2021, 6:15 AM IST

കേരളം പിറവി കൊണ്ടിട്ട് ഇന്നേക്ക് 65 വർഷം. തുടർച്ചയായ പ്രളയങ്ങളും കൊവിഡ് മഹാമാരിയും കാലാവസ്ഥ വ്യതിയാനങ്ങളും ആശങ്കകളായി ഇന്നും സംസ്ഥാനത്ത് നിലനിൽക്കുമ്പോഴും മലയാളികൾക്ക് ഓരോ കേരളപ്പിറവിയും നൽകുന്നത് പ്രതീക്ഷയുടെ പുതുകിരണവും നല്ല നാളേയ്ക്കായുള്ള വാഗ്‌ദാനങ്ങളുമാണ്.

മതഭ്രാന്തിനെ സാക്ഷരത കൊണ്ട് നേരിട്ടാണ് പിറവിയെടുത്തിട്ട് 65-ാം വർഷത്തിലേക്ക് കടക്കുന്ന കേരളം രാജ്യത്ത് വേറിട്ടും തലയുയർത്തിയും നിൽക്കുന്നത്. ഐക്യകേരളത്തിനായുള്ള പ്രക്ഷോഭങ്ങളുടെ ഫലമായാണ് 1965 നവംബർ 1ന് കേരളം പിറവി കൊണ്ടത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്നിരുന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തിൽ ഒരുമിപ്പിച്ച് കേരളത്തിന്‍റെ നവ ഭൂപടം നിർമിച്ചു. സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് കേരളം രൂപീകരിക്കുന്നത്. രൂപീകരണ സമയത്ത് അഞ്ച് ജില്ലകൾ മാത്രമുള്ള കൊച്ചു സംസ്ഥാനമായിരുന്നു കേരളം.

കേരള രൂപവത്കരിച്ച സമയത്ത് തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോട് താലൂക്കും ചേർക്കപ്പെട്ടു. കന്യാകുമാരി തമിഴ്നാടിന് കൈമാറുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തിന് ലഭിക്കുകയും ചെയ്തു.

20 മാസങ്ങൾക്ക് ശേഷം സ്‌കൂൾ തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ കേരളപ്പിറവിയുടെ സവിശേഷതയാണ്. അതിജീവനത്തിനായി മല്ലിടുന്ന കേരളത്തിന് നവംബർ 1ന് സ്‌കൂൾ തുറക്കുന്നുവെന്ന വാർത്ത നൽകുന്ന പ്രതീക്ഷ ചെറുതല്ല.

സഹ്യന്‍റെ മണ്ണിലെ ശ്യാമ സുന്ദര കേര കേദാര ഭൂമിയിൽ ആശങ്കകളൊഴിഞ്ഞ് പ്രതീക്ഷകളുടെ പുതുപുലരി വിടരട്ടെയെന്ന് പ്രത്യാശിച്ചുകൊണ്ട് പ്രിയ വായനക്കാർക്ക് ഇടിവി ഭാരത് കേരളപ്പിറവി ആശംസകൾ നേരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.