ETV Bharat / state

ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപോയി

ഇന്ധന നികുതി ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്നത് വരുമാനത്തെ ബാധിക്കുമെന്ന് ധനമന്ത്രി. സബ്‌സിഡിയെങ്കിലും അനുവദിക്കണമെന്ന് പ്രതിപക്ഷം.

ഇന്ധനവില വര്‍ധന  അടിയന്തര പ്രമേയം  പ്രതിപക്ഷം ഇറങ്ങിപോയി  ഇന്ധനവില  kerala assembly  zero hour  fuel price  urgent motion notice  vd satheeshan  finance ministry  finance minister kn balagopal  ഇന്ധന നികുതി  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍  പ്രതിപക്ഷം  വിഡി സതീഷന്‍
ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപോയി
author img

By

Published : Jun 9, 2021, 1:03 PM IST

Updated : Jun 9, 2021, 2:43 PM IST

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിപക്ഷം നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്‌പീക്കര്‍. നൂറ്‌ കടന്ന് പെട്രോള്‍ വിലയും നൂറിനോട്‌ അടുക്കുന്ന ഡീസല്‍ വിലയും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും എന്‍.ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപോയി

ഇന്ധനവില വര്‍ധിക്കുന്നത് ഗുരുതരസ്ഥിതിയാണ്‌ .എന്നാല്‍ കേരളത്തിന്‍റെ നിലവിലെ സാഹചര്യത്തില്‍ നികുതി കുറയ്‌ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി പറഞ്ഞു. എക്‌സൈസ് നികുതിയും ഇന്ധന നികുതിയുമാണ് സംസ്ഥാനത്തെ നിലവിലെ വരുമാനം. ഇന്ധന നികുതി ജിഎസ്‌ടിക്ക് വിട്ടുകൊടുക്കുന്നത് സംസ്ഥാനത്തിന്‍റെ വരുമാനത്തെ സാരമായി ബാധിക്കും. നിലവില്‍ ലഭിക്കേണ്ട ജിഎസ്‌ടി വിഹിതം പോലും കൃത്യമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ അനുകൂല നിലപാടെടുത്തവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ അധിക നികുതി ഈടാക്കുന്നുണ്ടെന്നും അതേസമയം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

ജനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. നികുതി ഭീകരതയാണ് ഇന്ന് നടക്കുന്നത്. ഇന്ധന നികുതി ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വില കൂടുമ്പോള്‍ വരുമാനവും കൂടുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ഈ ദുരിത കാലത്ത് ജനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സബ്‌സിഡിയെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടു.

ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കുറ്റക്കാരാണ്‌. മോദിയെന്ന് പറയാന്‍ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ പോലെ പേടിയില്ലെന്നും രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരല്ല യുഡിഎഫെന്നുമായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ച എന്‍. ഷംസുദ്ദീന്‍റെ മറുപടി. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപോയി.

Last Updated : Jun 9, 2021, 2:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.