തിരുവനന്തപുരം: സംസ്ഥാനത്തെ 28 ലാബുകളിൽ വാനര വസൂരിക്കുള്ള പരിശോധന നടത്താൻ കിറ്റുകൾ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. രണ്ടു പേരാണ് ഇതുവരെ പോസിറ്റീവ് ആയത്.
ഇവരുമായി സമ്പർക്കമുള്ളവരും കൃത്യമായ നിരീക്ഷണത്തില്‍ ആണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.